MORE

    കമിതാക്കളോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറഞ്ഞ ശേഷം ഫെവിക്വിക്ക് പശ ഒഴിച്ച്‌ കൊലപ്പെടുത്തിയ താന്ത്രികന്‍ അറസ്റ്റില്‍

    Date:

    വിവാഹേതര ബന്ധം പുലര്‍ത്തിയ യുവതിയെയും യുവാവിനെയും വിചിത്രമായ രീതിയില്‍ കൊലപ്പെടുത്തിയ താന്ത്രികനെ പോലീസ് അറസ്റ്റ് ചെയ്തു.

    താന്ത്രികനായ ഭലേഷ് കുമാറാണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ താന്ത്രികനെ രാജസ്ഥാനിലെ ഉദയ്പൂരിലെ കേളബാവാഡിയിലെ വനമേഖലയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. കമിതാക്കളോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടശേഷം ഫെവിക്വിക്ക് പശ ഒഴിച്ച്‌ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു ഇയാള്‍.

    അധ്യാപകനായ രാഹുല്‍ മീണ (30), സോനു കുന്‍വര്‍ (28) എന്നിവരാണ് മരിച്ചത്. രാഹുലും സോനുവും മറ്റ് വിവാഹം കഴിച്ചശേഷം അവിഹിതമായ ബന്ധം തുടരുകയായിരുന്നു. മരിച്ചവരുടെ ജാതിവ്യത്യാസവും കൊലപ്പെടുത്തിയ രീതിയും കണക്കിലെടുത്ത് അന്വേഷണത്തിന്റെ തുടക്കത്തില്‍ ദുരഭിമാനക്കൊലയാണെന്ന് പോലീസ് സംശയിച്ചു. എന്നാല്‍, തന്ത്രിയെ പോലീസ് അറസ്റ്റ് ചെചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

    ഇരുവരുടെയും കുടുംബങ്ങള്‍ ഭദവി ഗുഡയിലെ ഇച്ഛപൂര്‍ണ ശേഷനാഗ് ഭാവ്ജി മന്ദിറില്‍ തന്ത്രിയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. വിവാഹിതരാണെങ്കിലും ഇവര്‍ പരസ്പരം അടുത്തു. ഈ വിവരം സോനുവുമായി അടുപ്പമുണ്ടായിരുന്ന തന്ത്രി തന്നെയാണ് രാഹുലിന്‍റെ ഭാര്യയെ അറിയിച്ചത്. തുടര്‍ന്ന് ഭാര്യയുമായി രാഹുല്‍ നിരന്തരം വഴക്കുണ്ടാക്കാന്‍ തുടങ്ങി. വൈകാതെ തന്ത്രി തന്റെയും സോനുവിന്റെയും ബന്ധത്തെക്കുറിച്ച്‌ ഭാര്യയോട് പറഞ്ഞതായി രാഹുല്‍ കണ്ടെത്തി. ഇതോടെ രാഹുലും സോനുവും ചേര്‍ന്ന് തന്ത്രിയെ ഭീഷണിപ്പെടുത്തി.

    തന്ത്രിക്കെതിരെ രാഹുല്‍ സോനുവിനെക്കൊണ്ട് പീഡനക്കേസ് ഫയല്‍ ചെയ്യിച്ചു. തന്റെ പ്രശസ്തിക്ക് കോട്ടം തട്ടിയതോടെ തന്ത്രി ഇവരോട് പ്രതികാരം ചെയ്യാന്‍ പദ്ധതി ഇട്ടു. ഇതിന്റെ ഭാഗമായി തന്ത്രി അന്‍പതോളം ഫെവിക്വിക്ക് ട്യൂബുകള്‍ വാങ്ങി വലിയ കുപ്പിയില്‍ ഒഴിച്ചുവെച്ചു. നവംബര്‍ 15 ന് വൈകുന്നേരം രാഹുലിനെയും സോനുവിനെയും ഒരു വനത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ക്ഷണിച്ച്‌ തന്റെ മുന്നില്‍ വെച്ച്‌ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടു. ഇരുവര്‍ക്കും ഒരുമിച്ച്‌ ജീവിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്താണ് ഇയാള്‍ തന്ത്രപൂര്‍വ്വം ഇരുവരെയും അവിടേക്ക് എത്തിച്ചത്.

    ഇരുവരും ഇയാളുടെ വലയില്‍ വീണു. തന്ത്രി പറഞ്ഞതുപോലെ കമിതാക്കള്‍ ഇയാളുടെ കണ്മുന്നില്‍ വെച്ച്‌ ലൈംഗിക ബന്ധത്തത്തിലേര്‍പ്പെട്ടു. ഈ സമയം ഭലേഷ് കുമാര്‍ ഫെവിക്വിക്ക് കുപ്പി അവരുടെ മേല്‍ ഒഴിക്കുകയായിരുന്നു. ഏറെ വികൃതമാക്കപ്പെട്ട അവസ്ഥയിലാണ് ഇരുവരുടെയും മൃതദേഹം പിന്നീട് കണ്ടെത്തിയത്. രാഹുലിന്‍റെയും സോനുവിന്‍റെയും സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പടെ താന്ത്രികന്‍ ഫെവികിക്ക് പശ ഒഴിച്ചതായി കണ്ടെത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...