ഗാന്ധിനഗര്‍: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ട് വയ്ക്കുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഏകീകൃത സിവില്‍ കോഡ്.
എന്നാല്‍, സംസ്ഥാനത്ത് നിയമം നടപ്പാക്കും എന്ന ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് രംഗത്തു വന്നിരിക്കുകയാണ് ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. നിയമം നടപ്പിലാക്കാനുള്ള ഉദ്ദേശം മോശമാണ്, ഏകീകൃത സിവില്‍ കോഡ് ഇന്ത്യയ്ക്ക് ആവശ്യമായ ഒന്നല്ല എന്നാണ് ഒവൈസിയുടെ വാദം,
‘ഹിന്ദു വിവാഹ നിയമം എന്നത് ഒരു കേന്ദ്ര നിയമമാണ്. ഏതെങ്കിലും സംസ്ഥാനത്തിന് പ്രത്യേക നിയമം ഉണ്ടാക്കാമോ? സ്പെഷ്യല്‍ മാരേജ് ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് എന്നിവയില്‍ ആര്‍ക്കെങ്കിലും മാറ്റം വരുത്താന്‍ കഴിയുമോ? അതിനാല്‍ ബിജെപി അവരുടെ കഴിവുകേട് മറയ്ക്കുന്നതിനായി ഏകീകൃത സിവില്‍ കോഡ് വാഗ്ദാനം ചെയ്യുകയാണ്. ഇത് സമത്വത്തിനെതിരാണ്. ഇത് അവകാശ ലംഘനമാണ്’
‘ഓരോത്തര്‍ക്കും അവനവന്റെ സംസ്കാരം അനുഷ്ഠിക്കാനുള്ള അവകാശം ഉണ്ട്. ഇന്ത്യയില്‍ സമ്ബത്തിന്റെ വിതരണം തുല്യമായിരിക്കണമെന്ന് എഴുതിയിരിക്കുന്ന മറ്റ് നിയമങ്ങളുണ്ട്. അത് കൃത്യമായി നടക്കുന്നുണ്ടോ? അതിനാല്‍ ബിജെപിയുടെ ഈ പദ്ധതി ഞാന്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. ഇന്ത്യയില്‍ യുസിസി ആവശ്യമില്ല. ബിജെപിയുടെ ഉദ്ദേശം മോശമാണ്’ എന്നാണ് ഒവൈസിയുടെ പ്രതികരണം. അതേസമയം, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനം ഗുജറാത്ത് സര്‍ക്കാര്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്ബ് ഇത് രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാലയും പറഞ്ഞു.

