ഗൂഡല്ലൂര്‍: നീലഗിരി ജില്ല കലക്ടര്‍ എസ്.പി. അംറിത്തിന് മൊബൈല്‍ നമ്ബറില്‍ നിന്ന് ബോംബ് ഭീഷണി സന്ദേശം അയച്ച ഡല്‍ഹി സ്വദേശി അറസ്റ്റില്‍.
സുരേന്ദര്‍ ശര്‍മ എന്ന 37-കാരനാണ് അറസ്റ്റിലായത്. ജൂലൈ 26-നായിരുന്നു ഭീഷണി സന്ദേശം അയച്ചത്. ഊട്ടി സൈബര്‍ ക്രൈം രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ചുവരികയായിരുന്നു. അതിനിടയിലാണ് ഇയാളെ ദല്‍ഹിയില്‍ നിന്ന് ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

