MORE

    തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസ്: സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ഹരജി ഇന്ന് കോടതിയില്‍

    Date:

    തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട പ്രതികളുടെ ഹരജി തെലങ്കാന ഹൈക്കോടതി ഇന്ന് പരിഗണിക്കും.

    ടി.ആര്‍.എസ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച സംഭവം തെലങ്കാന പൊലീസാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിടണമെന്ന് ആവശ്യപ്പെട്ട്, മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ എതിര്‍കക്ഷിയാക്കി തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ ഹരജി ഫയല്‍ ചെയ്തിരുന്നു. പരിഗണന പട്ടികയില്‍ ഇല്ലെങ്കിലും തുഷാറിന്റെ അഭിഭാഷകന്‍ ഇന്ന് ഹരജി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും.

    ടി.ആര്‍.എസ് എം.എല്‍.എമാരെ വിലക്കെടുക്കാന്‍ കോടിക്കണക്കിനു രൂപയുമായി എത്തി കുടുങ്ങിയ രാമചന്ദ്ര ഭാരതി അടക്കമുള്ളവരാണ് കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗുജ്ജുല പ്രേമെന്ദര്‍ റെഡ്ഡിയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. തെലങ്കാന പൊലീസില്‍ നിന്നും നീതിപൂര്‍വമായ അന്വേഷണം ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ചോദ്യംചെയ്യലിന് ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന്‌ നല്‍കിയ നോട്ടീസ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.

    കേസിലെ മറ്റു രണ്ട് പ്രതികളായ തുഷാര്‍ വെള്ളാപ്പള്ളിയും ജഗ്ഗു സ്വാമിയും ഒളിവിലാണ്. ഇവരെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീവ്രശ്രമം. ടി.ആര്‍.എസ് എം.എല്‍.എമാരെ ബി.ജെ.പിയില്‍ എത്തിക്കാനായി രാമചന്ദ്ര ഭാരതി, ബിസിനസുകാരനായ നന്ദകുമാര്‍ എന്നിവര്‍ നടത്തുന്ന ശ്രമവും ഇതിനിടയില്‍ ബി.എല്‍ സന്തോഷ് , തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുമായി നടത്തുന്ന സംഭാഷണങ്ങളുടെ രേഖയും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ആയിരക്കണക്കിന് ഓഡിയോ വീഡിയോ ഫയലുകളാണ് അന്വേഷണ സംഘം ശേഖരിച്ചിരിക്കുന്നത്. സി.ബി.ഐക്കു കേസ് കൈമാറണമെന്നു ഹൈക്കോടതി വിധിച്ചാല്‍ ഈ രേഖകളെല്ലാം കേന്ദ്ര ഏജന്‍സിക്കു നല്‍കേണ്ടിവരും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...