MORE

    പതിനഞ്ച് വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാം; വീട്ടുകാരുടെ ഇടപെടല്‍ വേണ്ടെന്ന് ഹൈക്കോടതി

    Date:

    റാഞ്ചി : പതിനഞ്ച് വയസോ അതില്‍ കൂടുതലോ പ്രായമുള്ള മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി.

    വിവാഹങ്ങളില്‍ രക്ഷിതാക്കളുടെ യാതൊരു ഇടപെടലും കൂടാതെ ഇഷ്ടപ്പെട്ടയാളെ ജീവിതപങ്കാളിയാക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ജാര്‍ഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കി. 15 വയസുകാരിയായ മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

    ബീഹാറിലെ നവാഡ് സ്വദേശിയായ സോനു എന്ന ഇരുപത്തിനാലുകാരനെതിരെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയതത്. പെണ്‍കുട്ടിയുടെ പിതാവാണ് യുവാവിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഈ കേസ് റദ്ദാക്കുന്നതിനുള്ള ഹര്‍ജിയുമായാണ് സോനു ഹൈക്കോടതിയില്‍ എത്തിയത്. തുടര്‍ന്ന് വാദം കേട്ട ജഡ്ജി കേസ് റദ്ദാക്കുകയായിരുന്നു.

    അതേസമയം ഇരുവരും തമ്മിലുള്ള വിവാഹത്തിന് എതിര്‍പ്പ് ഇല്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ കോടതിയെ അറിയിച്ചു. ചില തെറ്റിദ്ധാരണകള്‍ മൂലമാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് പോയതെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിനിടെ വിവാഹത്തിന് എതിര്‍പ്പില്ലെന്ന് യുവാവിന്റെ വീട്ടുകാരും അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...