ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട് വാച്ച് വിപണി ഇന്ത്യയാണെന്ന് പുതിയ റിപ്പോര്‍ട്ട്. മികച്ച ഫീച്ചറുകളുള്ള മിതമായ വിലയ്ക്ക് വാങ്ങാവുന്ന നിരവധി കമ്ബനികളുടെ സ്മാര്‍ട് വാച്ചുകളും ബാന്‍ഡുകളും ഇന്ത്യന്‍ വിപണിയിലുണ്ട്.
വില്പനയില് മുന്‍പന്തിയിലുള്ള 5 സ്മാര്‍ട് വാച്ചുകളെ പരിചയപ്പെടാം.
1. ബോട്ട് എക്സ്റ്റെന്‍ഡ്
വലിയ റിസ്റ്റ് ഉള്ളവര്‍ പൊതുവെ വലിയ സ്ക്രീനുള്ള സ്മാര്‍ട് വാച്ചുകള്‍ ഇഷ്ടപ്പെടുന്നവരാണ്. അതേസമയം, വലിയ സ്ക്രീന്‍ മതി എന്ന താത്പര്യമുള്ളവരും ഉണ്ട്. അത്തരക്കാര്‍ക്ക് പരിഗണിക്കാവുന്ന ഒരു മോഡലാണ് ബോട്ട് കമ്ബനി പുറത്തിറക്കിയ എക്സ്റ്റെന്‍ഡ് മോഡല്‍. ഇതിന്റെ സ്ക്രീനിന് 1.69 ഇഞ്ച് വലുപ്പമുണ്ട്. ഒരു പറ്റം കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫെയ്സുകളും ഉണ്ട്. മറ്റു മോഡലുകളെ പോലെ തന്നെ പല ഡേറ്റയും ശേഖരിക്കാന്‍ സാധിക്കും – ഹാര്‍ട്ട് റെയ്റ്റ്, ബ്ലഡ് ഓക്സിജന്‍, ഉറക്കത്തിന്റെ നിലവാരം എന്നിവയാണ് പ്രധാനം. അലക്സവോയിസ് അസിസ്റ്റന്റിന്റെ സേവനം ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പലതും വോയിസ് കമാന്‍ഡ് വഴി നടത്താം. ഏഴു ദിവസം വരെയാണ് ബാറ്ററി ലൈഫ്.

