MORE

    ‘ഭ്രാന്തനും അമ്മാവനും ഞാന്‍ ആകണമെന്നായിരുന്നു അവരുടെ പ്ലാന്‍, സിഐഡി മൂസയില്‍ നിന്ന് പിണങ്ങി ഇറങ്ങി’; തുറന്നു പറഞ്ഞ് സലിംകുമാര്‍

    Date:

    മലയാളികള്‍ക്ക് എന്നും ഓര്‍മിക്കാന്‍ നിരവധി രസകരമായ കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് സലിംകുമാര്‍.

    സൂപ്പര്‍ഹിറ്റ് ചിത്രം സിഐഡി മൂസയിലെ കഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. എന്നാല്‍ സിനിമയില്‍ നിന്ന് താന്‍ പിണങ്ങിപ്പോയിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ചിത്രത്തിന്റെ നായകനും നിര്‍മാതാവുമായ ദിലീപിന്റെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ചതോടെയുണ്ടായ തര്‍ക്കമായിരുന്നു പിണങ്ങിപ്പോകാന്‍ കാരണമായത്. പിന്നീട് തെറ്റ് മനസിലാക്കി അണിയറ പ്രവര്‍ത്തകര്‍ തിരിച്ചുവിളിക്കുകയായിരുന്നു എന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സലിംകുമാര്‍ പറഞ്ഞു.

    ഏറ്റവും കൂടുതല്‍ ആലോചിച്ചു ചെയ്ത സിനിമയാണ് സിഐഡി മൂസ എന്നാണ് സലിംകുമാര്‍ പറയുന്നത്. ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സ് എന്നായിരുന്നു ദിലീപിന്റെ പ്രൊഡക്‌ഷന്റെ പേര്. എടുക്കാന്‍ പോകുന്ന സീനിനെക്കുറിച്ച്‌ എന്നും രാവിലെ മുതല്‍ രാത്രി വരെ ദിലീപ് ഇരുന്നു ആലോചനയാണ്. ഷൂട്ടിങിന് സെറ്റിലെത്തിയാല്‍ ക്യാമറാമാനുമായും സംവിധായകനുമായും വീണ്ടും ആലോചന. നൂറോ നൂറ്റി ഇരുപതോ ദിവസം ആ സിനിമയുടെ ഷൂട്ടിങ് നടന്നെന്നും സലിംകുമാര്‍ പറഞ്ഞു.

    ആലോചന മൂത്തുമൂത്ത് ഒരു ദിവസം ഞാന്‍ ചെന്നപ്പോള്‍ കേള്‍ക്കുന്നു, എന്റെ കഥാപാത്രവും ക്യാപ്റ്റന്‍ രാജു ചേട്ടന്റെ കഥാപാത്രവും ഒരുമിപ്പിച്ചെന്ന്. ഞാന്‍ ചോദിച്ചു, ‘അതെങ്ങനെ ശരിയാകും’. അങ്ങനെ ഒന്നും രണ്ടുംപറഞ്ഞ് ഞങ്ങള്‍ തമ്മില്‍ തെറ്റി ഞാന്‍ അഭിനയിക്കുന്നില്ല എന്നുപറഞ്ഞു തിരിച്ചു പോന്നു. ക്യാപ്റ്റന്‍ രാജു ചേട്ടന്‍ അതില്‍ ദിലീപിന്റെ അമ്മാവനാണ്. ആ കഥാപാത്രവും എന്റേതും ഒരുമിപ്പിച്ച്‌ ഞാന്‍ തന്നെ ചെയ്യണം. എന്റേത് ഒരു ഭ്രാന്തന്റെ കഥാപാത്രമാണ്. ഭ്രാന്തനും ഞാനാകണം, അമ്മാവനും ഞാനാകണം. അതായിരുന്നു അവരുടെ പ്ലാന്‍. ഞാന്‍ നേരെ ലാല്‍ ജോസിന്റെ പട്ടാളം എന്ന സിനിമയിലേക്ക് പോയി. പിന്നീട് ആലോചിച്ചപ്പോള്‍ അവര്‍ക്ക് തെറ്റ് മനസ്സിലായി. ഞാന്‍ പറഞ്ഞതാണ് ശരിയെന്ന് അവര്‍ പറഞ്ഞു. അങ്ങനെ വീണ്ടും സിഐഡി മൂസയിലേക്ക് മടങ്ങി വന്നു. – സലിം കുമാര്‍ വ്യക്തമാക്കി.

    ചിത്രത്തിന്റെ അവസാനഭാഗത്ത് പടക്കം ശരീരത്തില്‍ കെട്ടിവച്ച്‌ ഓടുന്നരംഗത്തില്‍ ഉപയോഗിച്ചത് ഒറിജിനല്‍ പടക്കമായിരുന്നവെന്നാണ് താരം പറയുന്നത്. സിനിമ എന്നാല്‍ ഹരം കൊണ്ട് നടക്കുന്ന സമയമായതിനാലാണ് അങ്ങനെയൊക്കെ ചെയ്തതെന്നും സലിംകുമാര്‍ പറഞ്ഞു.

    ഈ വാര്‍ത്ത കൂടി വായിക്കൂ

    സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്‌ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...