MORE

    ഇലക്ടറല്‍ ബോണ്ട്‌ വില്‍പ്പന അധികസമയം എതിര്‍പ്പ്‌ മറികടന്ന്‌ ; എഡിആര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

    Date:

    ന്യൂഡല്‍ഹി

    ഇലക്ടറല്‍ ബോണ്ട് വില്‍പ്പനയ്ക്ക് 15 ദിവസംകൂടി അധികം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ധന, നിയമ മന്ത്രാലയങ്ങളുടെ എതിര്‍പ്പ് അവഗണിച്ചെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം.

    മന്ത്രാലയങ്ങളിലെ ചില പ്രധാന ഉദ്യോഗസ്ഥര്‍ നീക്കത്തെ എതിര്‍ത്തിരുന്നതായി ഇലക്ടറല്‍ ബോണ്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ച അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) അധിക സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

    ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്ബ് സുതാര്യത ഇല്ലാത്ത രീതിയില്‍ അധിക ധനം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികസമയം അനുവദിച്ചതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു. നവംബര്‍ ഏഴിനാണ് ഇലക്ടറല്‍ബോണ്ട് വില്‍പ്പനയ്ക്ക് 15 ദിവസം കൂടി അനുവദിച്ച്‌ ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ സമയം അനുവദിക്കുന്നത് ശരിയല്ലെന്ന് ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളില്‍ വ്യക്തമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...