ന്യൂഡല്‍ഹി
കേന്ദ്രത്തിലും മൂന്നു സംസ്ഥാനത്തും പെന്‍ഷന്‍ചെലവ് ശമ്ബള ബില്ലിനേക്കാള്‍ കൂടുതലായി. ഗുജറാത്താണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍.
2019–-20ല്‍ പെന്‍ഷന്‍ നല്‍കാന്‍ ഗുജറാത്ത് 17,663 കോടി രൂപ ചെലവിട്ടപ്പോള്‍ ശമ്ബളവിതരണച്ചെലവ് 11,126 കോടി രൂപ മാത്രമായി. പെന്‍ഷന്‍ ചെലവ് ശമ്ബളച്ചെലവിനെ അപേക്ഷിച്ച് 158.75 ശതമാനമായെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഗുജറാത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പകുതിയോളം തസ്തിക ഒഴിഞ്ഞുകിടക്കുന്നതാണ് ശമ്ബളച്ചെലവ് കുറയാന്‍ കാരണം. കേന്ദ്രത്തിലും പത്തുലക്ഷത്തില്‍പരം തസ്തിക സ്ഥിരം നിയമനമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.
കേന്ദ്രം 2019–-20ല്‍ ശമ്ബളം നല്‍കാന്‍ 1.39 ലക്ഷം കോടി രൂപ ചെലവിട്ടപ്പോള്‍ പെന്‍ഷന്‍ചെലവ് 1.83 ലക്ഷം കോടി രൂപയായിരുന്നു. ശമ്ബളച്ചെലവിന്റെ 132 ശതമാനമാണ് പെന്‍ഷന്‍ചെലവ്. കര്‍ണാടകത്തില്‍ ശമ്ബളച്ചെലവിന്റെ (14,573 കോടി രൂപ) 126.29 ശതമാനമാണ് പെന്‍ഷന്‍ ചെലവ് (18,404 കോടി രൂപ). ബംഗാളില്‍ ശമ്ബളച്ചെലവിന്റെ (16,915 കോടി രൂപ) 103.23 ശതമാനമാണ് പെന്‍ഷന്‍ ചെലവ് (17,462 കോടി രൂപ). രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചെലവ് ഒന്നിച്ചെടുക്കുമ്ബോള്‍ പെന്‍ഷന്‍ ചെലവ് (3.38 ലക്ഷം കോടി) ശമ്ബളബില്ലിന്റെ (5.47 ലക്ഷം കോടി രൂപ) 62 ശതമാനമാണ്. കേരളത്തില്‍ പെന്‍ഷന്‍ചെലവ് (19,064 കോടി രൂപ) ശമ്ബളച്ചെലവിന്റെ (32,942 കോടി രൂപ) 58 ശതമാനമായിരുന്നു.

