ചില സമയത്ത് മനുഷ്യന് തോന്നുന്ന ആശയങ്ങള്‍ ചരിത്രത്തിന്റെയും കാലത്തിന്റെയും ഗതിയെ തന്നെ മാറ്റി മറിക്കാന്‍ ശേഷിയുള്ളവയാകും.
മറ്റ് ചിലത് മഹാ ദുരിതങ്ങളിലേക്ക് മാനവകുലത്തെ തള്ളി വിടും. ഇനി മറ്റ് ചില ആശയങ്ങളുണ്ട്. തലയ്ക്ക് തളം വയ്ക്കേണ്ട സമയമായെന്ന് സാധാരാണ എല്ലാവരെയും തോന്നിപ്പിക്കുന്ന ഐഡിയകള്‍. തിളങ്ങുന്ന പന്നികളും രണ്ട് തലകളുള്ള നായകളും തുടങ്ങി വിചിത്രമായ ആയുധങ്ങളും ഉപകരണങ്ങളും വരെ അക്കൂട്ടത്തില്‍ ഉണ്ട്. അത്തരത്തില്‍ നടന്ന ഒരു പരീക്ഷണമാണ് “പ്രാവുകള്‍ നിയന്ത്രിക്കുന്ന മിസൈലുകള്‍” (US Project Pigeon).

