MORE

    വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ 100 കോടി ചെലവിട്ടു; സമരം മൂലം 100 പ്രവൃത്തിദിനം നഷ്ടമായി; മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധന വകുപ്പിന് ഭൂമി കൈമാറും; വിഴിഞ്ഞം വിഷയത്തില്‍ സഭയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പ്രസ്താവന

    Date:

    തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയില്‍ പ്രസ്താവന നടത്തി. സമരം മൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 100 ദിവസം നിലച്ചുവെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരത്തെത്തുടര്‍ന്ന് 100 പ്രവൃത്തിദിനങ്ങളാണ് നഷ്ടമായത്. കൗണ്ട് ഡൗണ്‍ രീതിയിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ 100 കോടി ചെലവിട്ടു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ജില്ലാ കലക്ടറാണ്. വിഴിഞ്ഞം മേഖലയിലെ ബോട്ടുകള്‍ എല്ലാം ഇന്‍ഷുര്‍ ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

    ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധന വകുപ്പിന് ഭൂമി കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മുട്ടത്തറ വില്ലേജില്‍ ക്ഷീരവികസന വകുപ്പിന്റെ കൈവശമുള്ള 17.43 ഏക്കര്‍ ഭൂമിയില്‍ നിന്നും 8 ഏക്കര്‍ ഭൂമിയാണ് കൈമാറുക.

    ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക. മത്സ്യത്തൊഴിലാളികള്‍ക്ക് അധിക മണ്ണെണ്ണ നല്‍കാനുള്ള ചെലവ് 46 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള സമരം അവസാനിപ്പിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാവും വിദഗ്ധസമിതി രുപീകരിക്കുക.

    വീട്ടുവാടകയിനത്തില്‍ 5500 രൂപ പൂര്‍ണമായും സര്‍ക്കാര്‍ നല്‍കും. 2500 രൂപ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും നല്‍കാമെന്ന അദാനിയുടെ വാഗ്ദാനം നിരസിച്ചുവെന്ന് സമരസമിതി അറിയിച്ചു.തീരശോഷണവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന സംഘവുമായി സമിതി ചര്‍ച്ച നടത്തും. പൂര്‍ണ്ണമായ തൃപ്തിയില്ലാതെയാണ് സമരം നിര്‍ത്തുന്നതെന്ന് ലത്തീന്‍ സഭയും അറിയിച്ചു.

    കഴിഞ്ഞ ദിവസം അനുരഞ്ജനങ്ങള്‍ക്കും മധ്യസ്ഥ ശ്രമത്തിനുമൊടുവില്‍ നാലു കാര്യങ്ങളാണ് ഒത്തുതീര്‍പ്പ് ധാരണയുടെ ഭാഗമായി ഉയര്‍ന്നു വന്നത്.വീട് നഷ്ടമായവര്‍ക്ക് മാസവാടക 5500 രൂപയില്‍നിന്ന് 8000 രൂപയാക്കുക, തീരശോഷണം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ സമരക്കാര്‍ നിര്‍ദേശിക്കുന്ന വിദഗ്ധരെ ഉള്‍പ്പെടുത്തുക, സംഘര്‍ഷത്തിന്റെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കുക, സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സമരസമിതി പ്രതിനിധികളെ ഉള്‍പ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കുക എന്നിവയാണിവ. എന്നാല്‍, ഈ നാല് കാര്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കപ്പെട്ടിട്ടില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...