ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഒരുപിടി ചിത്രങ്ങളാണ് ബോളിവുഡില്‍ അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടത്.
2019 ല്‍ സംവിധായകന് നിതീഷ് തിവാരി രാമായണത്തെ അടിസ്ഥാനമാക്കി ഒരു ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചിരുന്നു.
നിതീഷ് തിവാരിയുടെ രാമയണത്തില്‍ ഋത്വിക് റോഷന്, റണ്‍ബീര്‍ കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുമെന്നായിരുന്നു വാര്‍ത്ത. ചിത്രം പ്രഖ്യാപിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്ബോള്‍ പുതിയ വാര്‍ത്തയെത്തുകയാണ്. നായികയായി ദീപിക പദുകോണിന് പകരം തെന്നിന്ത്യന്‍ താര സുന്ദരി സായി പല്ലവി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

