MORE

    തവാങ്ങില്‍ കടന്നുകയറ്റശ്രമം പരാജയപ്പെടുത്തി , ജീവാപായമോ ഗുരുതര പരിക്കോ സംഭവിച്ചിട്ടില്ല ; പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍

    Date:

    ന്യൂഡല്‍ഹി

    അരുണാചല്‍പ്രദേശില്‍ തവാങ്ങിലെ യാങ്ത്സി മേഖലയില്‍ ഡിസംബര്‍ ഒമ്ബതിന് അതിര്‍ത്തി കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യന്‍സേന ധീരമായി ചെറുത്തുതോല്‍പ്പിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു.

    ആയുധങ്ങള്‍ ഉപയോഗിക്കാതെ നടന്ന ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തും ഏതാനുംപേര്‍ക്ക് പരിക്കേറ്റു. ആര്‍ക്കും ജീവാപായമോ ഗുരുതര പരിക്കോ സംഭവിച്ചിട്ടില്ലെന്നും രാജ്നാഥ്സിങ് അറിയിച്ചു.

    യാങ്ത്സിയില്‍ യഥാര്‍ഥ നിയന്ത്രണരേഖ (എല്‍എസി)യിലെ തല്‍സ്ഥിതിയില്‍ ഏകപക്ഷീയമായി മാറ്റംവരുത്താനാണ് ചൈനീസ് സൈനികര്‍ ശ്രമിച്ചതെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. ശക്തമായും നിശ്ചയദാര്‍ഢ്യത്തോടെയും ഇന്ത്യന്‍സേന പ്രതികരിച്ചതിനെത്തുടര്‍ന്ന് ചൈനീസ് സൈനികര്‍ അവരുടെ താവളങ്ങളിലേക്ക് പിന്മാറാന്‍ നിര്‍ബന്ധിതരായി. ഇന്ത്യന്‍ സൈനിക കമാന്‍ഡര്‍മാര്‍ യഥാസമയം ഇടപെട്ടതിനാലാണ് ചൈനീസ് സൈനികര്‍ക്ക് പിന്മാറേണ്ടിവന്നത്. തുടര്‍ന്ന് ഡിസംബര്‍ 11ന് വ്യവസ്ഥാപിത സംവിധാനങ്ങള്‍പ്രകാരം ഇന്ത്യയുടെ പ്രാദേശിക കമാന്‍ഡര്‍ തത്തുല്യനായ ചൈനീസ് ഉദ്യോഗസ്ഥനുമായി ഫ്ലാഗ് മീറ്റിങ് നടത്തി വിഷയം ചര്‍ച്ചചെയ്തു. ഇത്തരം നീക്കങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും അതിര്‍ത്തിയില്‍ ഉടനീളം ശാന്തിയും സമാധാനവും പാലിക്കണമെന്നും ചൈനീസ് പക്ഷത്തോട് ആവശ്യപ്പെട്ടു. നയതന്ത്രതലത്തിലും വിഷയം കൈകാര്യം ചെയ്യുന്നു.

    ഇന്ത്യയുടെ അതിര്‍ത്തിപരമായ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ നമ്മുടെ സേനകള്‍ പ്രതിജ്ഞാബദ്ധമാണ്. ഏതു കടന്നാക്രമണത്തെയും പരാജയപ്പെടുത്തും. സൈനികര്‍ക്ക് പിന്തുണയുമായി സഭയാകെ ഒന്നിച്ചുനില്‍ക്കുമെന്ന് ഉറപ്പുണ്ടെന്നും മന്ത്രി പറഞ്ഞു. തവാങ് സംഭവം പതിവുനടപടികള്‍ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭയിലും അംഗങ്ങള്‍ നോട്ടീസ് നല്‍കി. ചെയര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷ ബഹളത്തില്‍ ഇരുസഭയും ഉച്ചവരെ പിരിഞ്ഞു.

    അതിര്‍ത്തിയില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി
    കിഴക്കന്‍ ലഡാക്ക് മുതല്‍ സിക്കിം വരെ യഥാര്‍ഥ നിയന്ത്രണരേഖ (എല്‍എസി)യില്‍ ഇന്ത്യ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി. ചൈനയുടെ സൈനികനീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് ലക്ഷ്യം. 48 മണിക്കൂര്‍ വരെ നീളുന്ന ദൗത്യം നിര്‍വഹിക്കാന്‍ കഴിയുന്ന ഡ്രോണുകളെയാണ് വിന്യസിച്ചത്. ഈ ഡ്രോണുകള്‍ക്ക് ആക്രമണങ്ങള്‍ നടത്താന്‍ കഴിയില്ല. എന്നാല്‍, ഉപഗ്രഹസാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തിയുള്ള നിരീക്ഷണ സംവിധാനമുണ്ട്. തവാങ്ങില്‍ ഡിസംബര്‍ ഒമ്ബതിനുണ്ടായ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ചൈനയും മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...