MORE

    തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യം കുറയുന്നു; വിഹിതവും -ധനമന്ത്രി

    Date:

    ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളുടെ ആവശ്യം കുറയുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍.

    അതുകൊണ്ട് പദ്ധതി വിഹിതം സമീപകാലത്തായി കുറഞ്ഞുവരുകയാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉപധനാഭ്യര്‍ഥന ചര്‍ച്ചകള്‍ ഉപസംഹരിക്കുമ്ബോള്‍ വിശദീകരിച്ചു. നാണയപ്പെരുപ്പം ഇനിയും കുറയുമെന്നും വളര്‍ച്ച മുരടിപ്പ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

    കഴിഞ്ഞ ഏപ്രില്‍ മുതല്‍ തന്നെ നാണയപ്പെരുപ്പം കുറയുന്നുണ്ട്. അതിനു പാകത്തില്‍ സര്‍ക്കാര്‍ സമയാസമയങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നുണ്ട്.പെട്രോളിന്‍റെ എക്സൈസ് തീരുവ കുറച്ചത്, ഗോതമ്ബ് കയറ്റുമതി തടഞ്ഞത് തുടങ്ങിയവ ഉദാഹരണങ്ങളായി മന്ത്രി പറഞ്ഞു.ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞെങ്കിലും മറ്റു കറന്‍സികളുമായി തട്ടിച്ചു നോക്കുമ്ബോള്‍ മൂല്യശോഷണം വളരെ കുറവാണ്.മറ്റു പല ഏഷ്യന്‍ കറന്‍സികളേക്കാള്‍ രൂപക്ക് മൂല്യസ്ഥിരതയുണ്ട്.

    ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. മൗലാന ആസാദ് നാഷനല്‍ ഫെലോഷിപ് ഇക്കഴിഞ്ഞ മാര്‍ച്ച്‌ 31വരെ ലഭിച്ചവര്‍ക്ക് ആനുകൂല്യം പൂര്‍ണമായി നല്‍കുമെന്നും ആര്‍ക്കും നിഷേധിക്കില്ലെന്നും മന്ത്രി പറഞ്ഞു.ഖജനാവില്‍നിന്ന് 3.25 ലക്ഷം കോടി രൂപ അധികമായി ചെലവാക്കാന്‍ സര്‍ക്കാറിനെ അധികാരപ്പെടുത്തുന്ന ഉപധനാഭ്യര്‍ഥന പിന്നീട് ലോക്സഭ പാസാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...