MORE

    ബി.ജെ.പിയുടെ നാണംകെട്ട മതാന്ധത രാജ്യത്തെ ഒറ്റപ്പെടുത്തി -രാഹുല്‍ ഗാന്ധി

    Date:

    ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

    ആന്തരികമായി വിഭജിക്കപ്പെട്ട ഇന്ത്യ ബാഹ്യമായി ദുര്‍ബലമാകുകയാണെന്നും ബി.ജെ.പിയുടെ നാണംകെട്ട മതാന്ധത നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനത്തിന് കോട്ടം വരുത്തുകയും ചെയ്തിരിക്കുകയാണെന്നും ട്വിറ്ററിലൂടെ രാഹുല്‍ വിമര്‍ശിച്ചു.

    ‘വെറുപ്പ് വെറുപ്പിനെ മാത്രമേ വളര്‍ത്തൂ. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂ…ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിത്. ഭാരത് ജോഡോ’ ഹിന്ദിയിലെഴുതിയ മറ്റൊരു ട്വീറ്റില്‍ രാഹുല്‍ഗാന്ധി പറഞ്ഞു.

    ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയുടെയും ട്വിറ്ററില്‍ കുറിപ്പിട്ട ഡല്‍ഹി ഘടകം മാധ്യമ വിഭാഗം തലവന്‍ നവീന്‍ ജിന്‍ഡാലിന്റെയും നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ശക്തമാക്കിയിരിക്കുകയാണ്. വിവാദ പ്രസ്താവന നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടിയും ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും ആവശ്യപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...