MORE

    24 മണിക്കൂറിനിടെ 201 രോഗികള്‍ മാത്രം; ഇന്ത്യ ഇപ്പോഴും സുരക്ഷിതം; അശ്രദ്ധ കാട്ടി അപകടം വിളിച്ചു വരുത്തരുതെന്ന് കേന്ദ സര്‍ക്കാര്‍- Central Government on Current Covid Situation in India

    Date:

    ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 201 കൊറോണ കേസുകള്‍ മാത്രമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

    രാജ്യത്തെ ആകെ സജീവ രോഗികള്‍ 3,397 ആണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആകെ കേസുകളുടെ 0.01 ശതമാനമാണ് ഇത്.

    നിലവിലെ രോഗമുക്തി നിരക്ക് 98.8 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 183 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരായവരുടെ എണ്ണം 4,41,42,791 ആണ്.

    രാജ്യത്തെ പ്രതിദിന രോഗബാധാ നിരക്ക് 0.15 ശതമാനമാണ്. പ്രതിവാര രോഗബാധ നിരക്ക് 0.14 ശതമാനവും.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,044 ഡോസ് കോവിഡ് വാക്സിനുകളാണ് വിതരണം ചെയ്തത്. രാജ്യത്ത് ഇതുവരെ 220.04 കോടി വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തു കഴിഞ്ഞതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

    അതേസമയം ചൈനയില്‍ അതിതീവ്ര വ്യാപന ശേഷിയുള്ള പുതിയ കൊറോണ ഉപവകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യത്തും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം, സാമൂഹിക അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്ന കാര്യത്തില്‍ ഉപേക്ഷ വിചാരിക്കരുത്. സുരക്ഷിതമായ അവസ്ഥയില്‍ നിന്നും, അശ്രദ്ധയിലൂടെ ദുരന്തം വരുത്തി വെക്കരുതെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...