MORE

    അഗ്‌നിപഥ് പ്രതിഷേധം വ്യാപിക്കുന്നു; തെലങ്കാനയില്‍ ഒരാള്‍ മരിച്ചു, 35 തീവണ്ടികള്‍ റദ്ദാക്കി

    Date:

    ബീഹാറില്‍ അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായി. രണ്ട് ട്രെയിനുകള്‍ക്ക് സമരാനുകൂലികള്‍ തീയിട്ടു.

    ന്യൂഡല്‍ഹി-ഭഗല്‍പൂര്‍ വിക്രംശില എക്‌സ്പ്രസിനും ന്യൂഡല്‍ഹി-ദര്‍ഭംഗ ബീഹാര്‍ സമ്ബര്‍ക്ക് ക്രാന്തി എക്‌സ്പ്രസുമാണ് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയത്. ലഖിസരായ്, സമസ്തിപൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വച്ചായിരുന്നു സംഭവം. പ്രതിഷേധക്കാര്‍ സംസ്ഥാനത്തെ ഹൈവേകള്‍ തടയുകയും ചെയ്തു അഗ്‌നിപഥിനെതിരെ സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിഷേധം നടക്കുന്നത്. ബുക്‌സറിനും കഹല്‍ഗോണിനും ഇടയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വിക്രമശില എക്‌സ്പ്രസിന്റെ 12 ബോഗികളും സമ്ബര്‍ക്ക് ക്രാന്തി എക്‌സ്പ്രസിന്റെ 8 ബോഗികളുമാണ് അഗ്‌നിക്കിരയായത്. 20 ട്രെയിനുകള്‍ നിര്‍ത്തലാക്കി.

    സെക്കന്ദരാബാദില്‍ അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായിരുന്നു. സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനിലെ ആദ്യ മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ പ്രതിഷേധക്കാര്‍ കയ്യേറുകയും ട്രെയിന്‍ ബോഗികള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. അതേസമയം, യുവാക്കള്‍ക്ക് പ്രതിരോധ സംവിധാനത്തില്‍ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവര്‍ണ്ണാവസരമാണ് ഇതെന്ന് റെയില്‍വേ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്മെന്റ് നടക്കാതിരുന്നതിനാല്‍ യുവാക്കള്‍ക്ക് സേനയില്‍ ചേരാന്‍ അവസരം ലഭിച്ചിരുന്നില്ല. റിക്രൂട്ട്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...