MORE

    അടുത്ത മാസം മുതല്‍ ഭാര്യയ്‌ക്ക് ശമ്ബളമായി 5 ലക്ഷം രൂപ കൊടുക്കും, ജനങ്ങള്‍ക്ക് എന്നെക്കാള്‍ ആ വീടിനോടാണ് ഇഷ്ടം: സുരേഷ് ഗോപി

    Date:

    അടുത്ത മാസം മുതല്‍ ഭാര്യയ്‌ക്ക് ശമ്ബളമായി 5 ലക്ഷം രൂപ കൊടുക്കുമെന്ന് നടൻ സുരേഷ് ഗോപി. കുറച്ച്‌ വര്‍ഷമായി താൻ ഇത് ഭാര്യയോട് പറയുകയാണെന്നും രാധിക സമ്മതിച്ചാല്‍ അടുത്ത മാസം മുതല്‍ ശമ്ബളം നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

    ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

    ‘കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നോക്കിയപ്പോള്‍ അമ്ബതിനായിരം രൂപ മാസ ശമ്ബളം ഭാര്യയ്‌ക്ക് ജോയ്മാത്യു കൊടുക്കുന്നത് കണ്ടു. ഞാൻ ഇത് എന്റെ ഭാര്യയോട് 4,5 വര്‍ഷം കൊണ്ട് പറയുകയാണ് പക്ഷേ, അവള്‍ സമ്മതിക്കുന്നില്ല. അടുത്തമാസം മുതല്‍ ഭാര്യയ്‌ക്ക് 2 ലക്ഷം രൂപയോ, അഞ്ച് ലക്ഷം വരെ കൊടുക്കാനോ ഞാൻ തയ്യാറാണ്.

    കാരണം എന്റെ മക്കളെ ഇങ്ങനെ കല്യാണം കഴിപ്പിച്ച്‌ മറ്റ് കുടുംബങ്ങളിലേക്ക് അയക്കാനും ആ കുടുംബങ്ങളില്‍ നിന്നും എന്റെ കുടുംബത്തിലേക്ക് കൊണ്ടുവരുന്നതിനുമുള്ള അവസ്ഥയിലേക്ക് വളര്‍ത്തി എടുത്തത് രാധിക മാത്രമാണ്. ഞാൻ ഓടി നടന്ന് സിനിമാ പണിചെയ്തു, രാഷ്‌ട്രീയ പണി ചെയ്തു. ഇതില്‍ നിന്നുള്ള വരും വരായ്കള്‍ ഉണ്ടായി. രാധിക എല്ലാം സഹിച്ചു. ഇതിനിടയില്‍ അസന്തുലിതാവസ്ഥ ഒക്കെ ഉണ്ടായി. അതെല്ലാം സഹിച്ച്‌ എന്റെ മക്കളെ വളര്‍ത്തി എടുത്തു.

    ജനങ്ങള്‍ക്ക് എന്നെക്കാള്‍ ആ വീടിനോടാണ് ഇഷ്ടം. അത് വീടാക്കി എടുത്തത് രാധിക ആണ്. ഞാൻ ഇത്രയും നാള്‍ കൊടുക്കാത്ത ശമ്ബളം കൂടി രാധികയ്‌ക്ക് കൊടുക്കണം. എന്റെ സ്വത്ത് വകകള്‍ എല്ലാം നോക്കിയാല്‍, അതിലെ പകുതി രാധികയുടെ പേരിലാണ്. ഞാൻ അത് അങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.’- സുരേഷ് ഗോപി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...