MORE

    അന്താരാഷ്ട്രതലത്തില്‍ അമ്ബരപ്പ്; പ്രവാസി ലോകത്തും ആശങ്ക

    Date:

    ന്യൂഡല്‍ഹി: ഡോക്യുമെന്‍ററി വിലക്കിനു പിന്നാലെ ബി.ബി.സി ഓഫിസില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ രാജ്യത്തിനകത്തും പുറത്തും അമ്ബരപ്പ്.

    പരിശോധനയുമായി പൂര്‍ണമായി സഹകരിച്ചുവെന്നുമാത്രമാണ് ബി.ബി.സി വിശദീകരിച്ചതെങ്കിലും, കേന്ദ്രസര്‍ക്കാറിന്‍റേത് പ്രതികാര നടപടിയാണെന്ന് അന്താരാഷ്ട്രമാധ്യമങ്ങളടക്കം വിലയിരുത്തി.

    മോദിസര്‍ക്കാറിനെ വിമര്‍ശിക്കുന്നതില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച്‌ അന്താരാഷ്ട്ര-തദ്ദേശീയ മാധ്യമങ്ങള്‍ക്കുള്ള താക്കീതായി ബി.ബി.സിയിലെ പരിശോധനയെ കാണുന്നവര്‍ ഏറെ. ജി-20 അധ്യക്ഷസ്ഥാനമേറ്റ് ലോകനേതാക്കളെ സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനിടയില്‍തന്നെയാണ് കാര്‍ക്കശ്യം ലോകത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ പ്രകടമാക്കിയത്. ഇത് രാജ്യത്തിന്‍റെ സൗഹാര്‍ദ പ്രതിച്ഛായക്കും പരിക്കേല്‍പിക്കും.

    ബി.ബി.സി പോലൊരു അന്താരാഷ്ട്ര മാധ്യമ സ്ഥാപനത്തെ സര്‍ക്കാറും ഭരണകക്ഷിയും വിടാതെ പിടികൂടുന്നതില്‍ പ്രവാസിലോകവും അസ്വസ്ഥമാണ്. ആരും നിയമത്തിന് അതീതരല്ല, ഇന്ത്യയിലാണെങ്കില്‍ ഇന്ത്യന്‍നിയമം അനുസരിക്കണം തുടങ്ങിയ വിശദീകരണങ്ങളാണ് സംഭവത്തെക്കുറിച്ച്‌ ഭരണകക്ഷിയായ ബി.ജെ.പി നല്‍കുന്നത്.

    അതേസമയം, ഓരോ രാജ്യത്തിന്‍റെയും ഉദാരസമീപനങ്ങളുടെ തണല്‍ പ്രവാസികള്‍ക്ക് ലഭിച്ചുപോരുന്നുണ്ട്. ബി.ബി.സിയുടെ ആസ്ഥാനമായ യു.കെ ഇന്ത്യക്കാരോടുള്ള മനോഭാവം മാറ്റിയാല്‍പോലും പ്രവാസികള്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ പലതായിരിക്കും.

    സമൂഹമാധ്യമ രംഗത്തെ അതികായരായ ട്വിറ്ററിനും മറ്റുമെതിരെ ഐ.ടി നിയമ കാര്‍ക്കശ്യം കേന്ദ്രസര്‍ക്കാര്‍ നേരത്തെ പുറത്തെടുത്തിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിനപ്പുറം ഭരണകക്ഷിക്ക് അഹിതമായതൊന്നും വേണ്ടെന്ന സന്ദേശം ബി.ബി.സി സംഭവത്തിലും പ്രകടം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...