ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അപകടത്തില്‍ മരിച്ച ആണ്‍കുട്ടിയെ അടിപ്പാതയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
വിവേക് വിഹാര്‍ മേഖലയില്‍ നാലുപേര്‍ ചേര്‍ന്ന് ഓടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓടോറിക്ഷ മറിഞ്ഞ് കുട്ടിക്ക് പരുക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ, സംഭവ സ്ഥലത്തുനിന്ന് അതേ ഓടോറിക്ഷയില്‍ കയറ്റി കൊണ്ടുപോവുകയും പിന്നീട് വിവേക് വിഹാറിന് സമീപത്തെ അടിപ്പാതയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ഗുരുതര പരുക്കേറ്റിരുന്ന കുട്ടി പിന്നീട് മരിച്ചു.

