MORE

    അഴിമതിക്കാര്‍ക്ക് രാഷ്ട്രീയമായോ സാമൂഹികമായോ സംരക്ഷണം നല്‍കരുത്: പ്രധാനമന്ത്രി

    Date:

    ന്യൂഡല്‍ഹി: അഴിമതിക്കാരെ യാതൊരു കാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

    അവര്‍ക്ക് രാഷ്ട്രീയമായോ സാമൂഹികമായോ സംരക്ഷണം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിജിലന്‍സ് കമ്മീഷന്‍ സംഘടിപ്പിച്ച വിജിലന്‍സ് അവയര്‍നസ് വീക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

    അഴിമതി ഒരു തിന്‍മയാണെന്നും എല്ലാവരും അതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘അഭാവവും സമ്മര്‍ദവും’ ഉണ്ടാക്കിയ തെറ്റായ സംവിധാനങ്ങളെ മാറ്റാനാണ് കഴിഞ്ഞ എട്ട് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    ദേശീയ വിജിലന്‍സ് കമ്മീഷന്റെ കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടല്‍ പ്രധാനമന്ത്രി പുറത്തിറക്കി. വികസിത ഇന്ത്യക്ക് ഭരണപരമായ കാര്യങ്ങളില്‍ അഴിമതിയോട് സഹിഷ്ണുത കാണിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സ്വയം പര്യാപ്ത ഇന്ത്യയ്ക്കായി തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അഴിമതിക്കേസുകള്‍ കുറയ്ക്കുന്നതിന് കാരണമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

    ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ആറു വരെയാണ് വിജിലന്‍സ് കമ്മീഷന്‍ വിജിലന്‍സ് അവയര്‍നസ് വീക്ക് ആചരിക്കുന്നത്. ‘വികസിത രാഷ്ട്രത്തിന് അഴിമതി രഹിത ഇന്ത്യ’ എന്നാണ് കാമ്ബയിനിന്റെ പ്രമേയം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...