MORE

    അഴിമതിക്കേസില്‍ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തുന്നതിനിടെ ഉദ്യോഗസ്ഥന്റെ മകന്‍ വെടിയേറ്റ് മരിച്ചു

    Date:

    ന്യൂഡല്‍ഹി: പഞ്ചാബില്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് പോപ്‌ലിയുടെ വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നതിനിടെ, സഞ്ജയിന്റെ മകന്‍ വെടിയേറ്റു മരിച്ചു.

    സഞ്ജയ് പോപ്‌ലിയുടെ ഇരുപത്തേഴുകാരനായ മകന്‍ കാര്‍ത്തിക് പോപ്‌ലിയാണ് മരിച്ചത്. കാര്‍ത്തിക് ആത്മഹത്യ ചെയ്തുവെന്നാണു പൊലീസിന്റെ നിലപാട്.

    അതേസമയം, കാര്‍ത്തിക്കിനെ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നതാണെന്ന് കുടുംബം ആരോപിച്ചു.

    തന്റെ കണ്‍മുന്നില്‍ വച്ചാണ് കാര്‍ത്തിക്കിനെ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നതെന്ന് സഞ്ജയ് ആരോപിച്ചു. ”എന്റെ കണ്‍മുന്നിലാണ് സഞ്ജയ് വെടിയേറ്റു മരിച്ചത്. എന്റെ മകന്റെ മരണത്തിന് ഞാന്‍ സാക്ഷിയാണ്’ – സഞ്ജയ് വ്യക്തമാക്കി.

    കാര്‍ത്തിക് പോപ്‍ലിക്കു വെടിയേല്‍ക്കുന്ന സമയത്ത് വിജിലന്‍സ് സംഘം അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി.

    സഞ്ജയ് പോപ്‌ലിക്കെതിരായ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലന്‍സ് സംഘം അദ്ദേഹത്തിനൊപ്പം വീട്ടിലെത്തിയത്.

    ”വിജിലന്‍സ് സംഘം ഇന്ന് സഞ്ജയ് പോപ്‍ലിയുടെ വീട്ടില്‍ റെയ്ഡിനായി പോയിരുന്നു. ഈ സമയത്ത് കാര്‍ത്തിക് പോപ്‍ലി സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു” – ചണ്ഡിഗഡ് സീനിയര്‍ എസ്‍പി കുല്‍ദീപ് ചാഹല്‍ വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...