ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തിലൂടെ നിരവധി സത്യങ്ങള്‍ പുറത്ത് വന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
തന്റെ പ്രസംഗം പ്രധാനമന്ത്രിയെ ഞെട്ടിച്ചുവെന്നും അതിനാലാണ് തനിക്കതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി തയാറായിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
എന്റെ ഒരു ചോദ്യത്തിനും പ്രധാനമന്ത്രി മറുപടി നല്‍കിയില്ല. ഞാന്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളൊന്നും അദ്ദേഹത്തോട് ചോദിച്ചില്ല. അദാനിയുമായി എത്ര തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് ചോദിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ തനിക്ക് പൂര്‍ണ്ണ തൃപ്തിയില്ല.
പ്രസംഗത്തില്‍ ഒരിടത്ത് പോലും അദാനിക്കെതിരായ അന്വേഷണത്തെ കുറിച്ച് പരാമര്‍ശമില്ല. പ്രതിരോധ മേഖലയില്‍ ബിനാമി അക്കൗണ്ടുകളിലൂടേയും കടലാസ് കമ്ബനികളിലൂടേയും വിനിമയം ചെയ്യപ്പെടുന്ന പണത്തെ കുറിച്ചും റിപ്പോര്‍ട്ട് മൗനം പാലിക്കുകയാണ്. ഇത് തെളിയിക്കുന്നത് അദാനിയെ മോദി സംരക്ഷിക്കുന്നുവെന്ന് തന്നെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നേരത്തെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. രാഹുലിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. ചിലര്‍ കുടുംബത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്ബോള്‍ താന്‍ രാജ്യത്തെയാണ് രക്ഷിക്കുന്നതെന്നും 140 കോടി ജനങ്ങളാണ് തന്റെ രക്ഷാകവചമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

