കൊല്ലം മങ്ങാട് പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കായംകുളം കണ്ടല്ലൂര്‍ സ്വദേശിനി ഡോ.
മിനി ഉണ്ണികൃഷ്ണന്‍ , കാറിന്‍റെ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മരുമകള്‍ രേഷ്മയ്‌ക്കും ചെറുമകള്‍ സാന്‍സ്‌കൃതിക്കുമാണ് പരുക്കേറ്റത്.
ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് വാങ്ങി നെയ്യാറ്റിന്‍കരയില്‍ നിന്ന് മടങ്ങിവരുമ്ബോള്‍ ആയിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടുവന്ന മറ്റൊരു കാര്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

