അവിവാഹിതരായ പെണ്‍മക്കള്‍ക്ക് പിതാവില്‍ നിന്ന് വിവാഹ ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി.
എല്ലാ മതത്തില്‍ പെട്ട പെണ്‍മക്കള്‍ക്കും ഈ അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത്കുമാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.വിവാഹ ആവശ്യത്തിനായി 7.50 ലക്ഷം രൂപ അനുവദിക്കാനായിരുന്നു കുടുംബ കോടതി ഉത്തരവിട്ടത്. തുക നിശ്ചയിച്ചത് കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്
ഹര്‍ജിക്കാരികളുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് കഴിയുന്നവരാണ്. മക്കള്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. സാമ്ബത്തിക ശേഷിയുള്ള പിതാവില്‍ നിന്നും വിവാഹ ചെലവിനായി 45 ലക്ഷം രൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് മക്കള്‍ പാലക്കാട് കുടുംബ കോടതിയില്‍ കേസ് നല്‍കി. എന്നാല്‍ വിവാഹ ആവശ്യത്തിനായി 7.50 ലക്ഷം രൂപ അനുവദിക്കാനായിരുന്നു കുടുംബ കോടതി ഉത്തരവിട്ടത്. തുക നിശ്ചയിച്ചത് കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.ഹിന്ദു ഏറ്റെടുക്കല്‍ നിയമപ്രകാരം അവിവാഹിതരായ ഹിന്ദു യുവതികള്‍ പിതാവില്‍ നിന്ന് വിവാഹ സഹായം ലഭിക്കുന്നതിന് അര്‍ഹരാണ്
പിതാവാകട്ടെ മക്കളെ പഠിപ്പിച്ചതാണെന്നും ഇനിയും പണം നല്‍കില്ലെന്നും നിലപാടെടുത്തു. ഈ ഹര്‍ജിയിലാണ് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട ഹര്‍ജിക്കാര്‍ക്ക് പിതാവില്‍ നിന്ന് വിവാഹ ചെലവിന് അവകാശം ഉന്നയിക്കാനാകുമോ എന്നത് കോടതി പരിശോധിച്ചത്. ഹിന്ദു ഏറ്റെടുക്കല്‍ നിയമപ്രകാരം അവിവാഹിതരായ ഹിന്ദു യുവതികള്‍ പിതാവില്‍ നിന്ന് വിവാഹ സഹായം ലഭിക്കുന്നതിന് അര്‍ഹരാണ്.
2011ല്‍ ഇസ്മയില്‍-ഫാത്തിമ കേസില്‍ ഏത് മതത്തില്‍പ്പെട്ട പിതാവിനും പെണ്‍മക്കളുടെ വിവാഹത്തിന് സഹായം നല്‍കാന്‍ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ മകളുടെ വിവാഹത്തിന് ധനസഹായം നല്‍കാന്‍ പിതാവിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. വിവാഹ സഹായമായി 15 ലക്ഷം രൂപ നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്.

