MORE

    കര്‍ണാടക തെരഞ്ഞെടുപ്പ്: കൂടുതല്‍ നേതാക്കള്‍ സംസ്ഥാനത്ത് എത്തുന്നു

    Date:

    ബംഗ്ലൂരു : കര്‍ണാടക തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച്‌ ബിജെപിയും കോണ്‍ഗ്രസും. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ, ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ എന്നിവര്‍ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിലുണ്ട്.

    അതേസമയം, കോണ്‍ഗ്രസ് താരപ്രചാരകരില്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമുണ്ട്. കെ സി വേണുഗോപാലിനൊപ്പം കേരളത്തില്‍ നിന്ന് ശശി തരൂര്‍, രമേശ് ചെന്നിത്തല എന്നിവരും താരപ്രചാരകരുടെ പട്ടികയില്‍ ഇടം പിടിച്ചു.

    കര്‍ണാടകത്തില്‍ പത്രികാ സമര്‍പ്പണം നാളെ പൂര്‍ത്തിയാകാനിരിക്കെ, മുഖ്യമന്ത്രി ബൊമ്മൈയും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും അടക്കമുള്ള പ്രമുഖര്‍ പത്രിക നല്‍കി. ഇന്ന് 59 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ജെഡിഎസ് നഞ്ചന്‍ഗുഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.

    ബ്രിട്ടീഷുകാരോട് പോരാടി വിജയിച്ച കിട്ടൂര്‍ റാണി ചെന്നമ്മയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നും വന്‍ റാലിയായിട്ടായിരുന്നു ബൊമ്മൈ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ കിച്ച സുദീപും ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയും റാലിക്ക് നേതൃത്വം നല്‍കി.

    സിദ്ധരാമയ്യയുടെ രാഷ്ട്രീയ പിന്‍ഗാമിയായി അറിയപ്പെട്ടിരുന്നത് മൂത്ത മകന്‍ രാകേഷായിരുന്നു. എന്നാല്‍ 2016-ല്‍ അസുഖ ബാധിതനായി രാകേഷ് മരിച്ചു. രാകേഷിന്റെ മകന്‍ ദാവനും ഇന്ന് വരുണയില്‍ മുത്തച്ഛനൊപ്പം പത്രികാ സമര്‍പ്പണത്തിനെത്തി.

    യെദിയൂരപ്പ വച്ചൊഴിഞ്ഞ ശിക്കാരിപുരയില്‍ നിന്ന് മത്സരിക്കുന്ന മകന്‍ വിജയേന്ദ്രയും ഇന്ന് പത്രിക സമര്‍പ്പിച്ചു. മകനൊപ്പം പത്രികാ സമര്‍പ്പണത്തിന് യെദിയൂരപ്പ എത്തിയത് അദ്ദേഹത്തിന്റെ ആദ്യത്തെ അംബാസിഡര്‍ കാറിലാണെന്നതും കൗതുകമായി. സികെആര്‍ 45 എന്ന ഈ കാര്‍ തന്റെ ഭാഗ്യവാഹനമാണെന്ന് എന്നും യെദിയൂരപ്പ പറയാറുള്ളതാണ്.

    ഇതിനിടെ, 59 സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ച ജെഡിഎസ് മൈസുരു നഞ്ചന്‍ഗുഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. മുന്‍ എംപി ധ്രുവനാരായണയുടെ മകന്‍ ദര്‍ശന്‍ ധ്രുവനാരായണയ്ക്കാണ് ജെഡിഎസ് പിന്തുണ. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ധ്രുവനാരായണ അന്തരിച്ചത്. കഴിഞ്ഞ ആഴ്ച ധ്രുവനാരായണയുടെ പത്നി വീണയും അന്തരിച്ചു. ഈ പശ്ചാത്തലത്തിലാണ് ദര്‍ശനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടെന്ന് തീരുമാനിച്ചതെന്ന് ജെഡിഎസ് വ്യക്തമാക്കി.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...