MORE

    അവിവാഹിതര്‍ക്ക് സര്‍ക്കാര്‍ പെണ്‍കുട്ടികളെ കണ്ടെത്തി നല്‍കണം; മഹാരാഷ്ട്രയില്‍ മാര്‍ച്ച്‌

    Date:

    സോലാപൂര്‍ (മഹാരാഷ്ട്ര): മഹാരാഷ്ട്രയില്‍ അവിവാഹിതരായ യുവാക്കള്‍ ലിംഗാനുപാതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച്‌ നടത്തി.

    സോളാപൂരില്‍ ഒരു കൂട്ടം യുവാക്കള്‍ വധുവിനെ തേടി ‘ബ്രൈഡ് ഗ്രൂം മോര്‍ച്ച’ എന്ന പേരില്‍ മാര്‍ച്ച്‌ നടത്തി. വിവാഹത്തിന് പെണ്ണിനെ വേണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്‌.

    മാര്‍ച്ചില്‍ പങ്കെടുത്ത അവിവാഹിതരായ യുവാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പെണ്‍കുട്ടികളെ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ അവര്‍ ആവശ്യപ്പെട്ടു. ലിംഗാനുപാതം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അതിനായി പെണ്‍ ഭ്രൂണഹത്യ തടയാനും സ്ത്രീകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

    വിവാഹ വസ്ത്രം ധരിച്ച്‌ യുവാക്കള്‍ കുതിരപ്പുറത്ത് കയറി കളക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി. ബാന്‍ഡ് മേളവും ഒപ്പമുണ്ടായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...