MORE

    അസമില്‍ ബോഡോ ഭീകരസംഘം അംഗങ്ങളായ 110 പേര്‍ ബി.ജെ.പിയില്‍

    Date:

    ഗുവാഹത്തി: അസമിലെ സായുധസംഘമായ നാഷനല്‍ ഡെമോക്രാറ്റിക് ഫ്രന്റ് ഓഫ് ബോഡോലാന്‍ഡ്(എന്‍.ഡി.എഫ്.ബി) അംഗങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.

    എന്‍.ഡി.എഫ്.ബി പ്രവര്‍ത്തകരായിരുന്ന 110 പേരാണ് ബി.ജെ.പിയില്‍ അംഗത്വമെടുത്തിരിക്കുന്നത്. അസമിലെ കാര്‍ബി ആങ്‌ലോങ് ജില്ലയിലാണ് സംഭവം.

    ദിഫുവില്‍ ബി.ജെ.പി ഓഫിസില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ അംഗത്വമെടുത്തത്. സായുധ വിഭാഗത്തില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചവരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നവരെല്ലാമെന്ന് കാര്‍ബി ആങ്‌ലോങ് ഓട്ടോണമസ് കൗണ്‍സില്‍(കെ.എ.എ.സി) ചീഫ് എക്‌സിക്യൂട്ടീവ് തുളിറാം റോങ്കാങ് പറഞ്ഞു. അസമിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ് ഇവരെന്ന് അദ്ദേഹം അറിയിച്ചു.

    ബോഡോ ജനതയ്ക്കായി പ്രത്യേക ബോഡോലാന്‍ഡ് വേണമെന്ന് ആവശ്യപ്പെട്ട് 1986ല്‍ രൂപീകൃതമായതാണ് എന്‍.ഡി.എഫ്.ബി. രഞ്ജന്‍ ദൈമാറിയാണ് സംഘത്തിന്റെ സ്ഥാപകന്‍. ബോഡോ സുരക്ഷാ സേനയെന്ന് സ്വയം വിശേഷിപ്പിക്കുന്ന എന്‍.ഡി.എഫ്.ബിയെ കേന്ദ്ര സര്‍ക്കാര്‍ ഭീകരസംഘടനകളുടെ കൂട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്.

    കാര്‍ബി ആങ്‌ലോങ്ങിനു പുറമെ അയല്‍ജില്ലകളായ വെസ്റ്റ് കാര്‍ബി ആങ്‌ലോങ്ങിലും ദിമ ഹസാവോയിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതാകും പുതിയ നീക്കമെന്ന് തുളിറാം പറഞ്ഞു. ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാമൂഴം ഉറപ്പിക്കാനായും ഇവര്‍ സജീവമാകുമെന്നും അദ്ദേഹം അറിയിച്ചു.

    കാര്‍ബി ആങ്‌ലോങ്, വെസ്റ്റ് കാര്‍ബി ആങ്‌ലോങ്, ദിമ ഹസാവോ എന്നീ മൂന്ന് ജില്ലകളെയും ഒറ്റ എം.പിയാണ് പ്രതിനിധീകരിക്കുന്നത്. ബി.ജെ.പിയുടെ ഹോറന്‍സിങ് ബെയ് ആണ് നിലവില്‍ ലോക്‌സഭാ അംഗം.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...