MORE

    ഛത്തീസ്ഗഡ് എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു; ആര്‍ക്കും പരിക്കില്ല

    Date:

    ന്യൂഡല്‍ഹി| ഛത്തീസ്ഗഡിലെ ബിജാപൂരില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു.

    ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

    പഞ്ചായത്ത് അംഗം പാര്‍വതി കശ്യപിനൊപ്പം കോണ്‍ഗ്രസ് എംഎല്‍എ വിക്രം മാണ്ഡവി യാത്ര ചെയ്യുന്നതിനിടെയാണ് മാവോയിസ്റ്റുകള്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ത്തത്. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ചത്തീസ്ഗഡിലെ എംഎല്‍എമാരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    2019-ഏപ്രിലില്‍ ദന്തേവാഡ മേഖലയില്‍ മാവോയിസ്റ്റുകള്‍ വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ബിജെപി എംഎല്‍എ ഭീമ മാണ്ഡവി കൊല്ലപ്പെട്ടിരുന്നു.മാവോയിസ്റ്റ് സ്വാധീനമുള്ള ബസ്തര്‍ മേഘലയിലെ ദേശീയ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...