MORE

    ആദിവാസികളെ കാഴ്ചവസ്തുവാക്കിയതില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

    Date:

    കേരളീയത്തില്‍ ആദിവാസികളെ കാഴ്ചവസ്തുവാക്കിയതില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

    ആദിവാസികളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാര്‍ കേരളം ഭരിക്കുമ്ബോള്‍ ഇത് സംഭവിച്ചതില്‍ അത്ഭുതമില്ല. ആദിവാസികളെ കാഴ്ചവസ്തുവാക്കിയെന്ന് പറഞ്ഞത് ഞങ്ങളല്ല, സര്‍ക്കാരിൻ്റെ ഭാഗമായ വകുപ്പ് മന്ത്രിയാണെന്നത് വിസ്മരിക്കരുത്.

    അവരോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നിരുപാധികം മാപ്പ് പറയുകയാണ് വേണ്ടത്.സംഭവം നടന്നില്ലെന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. അപ്പോള്‍ മന്ത്രി പറഞ്ഞത് കള്ളമെന്നാണോ? എന്തൊരു അപമാനകരമായ സംഭവമാണ്. ഒരു പരിഷ്കൃത സമൂഹത്തിന് ചേരാത്ത സംഭവമായിപ്പോയി.

    സംഭവം വെളിച്ചത്ത് കൊണ്ടുവന്ന മന്ത്രിക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. പിണറായി വിജയൻ വിരട്ടിയെന്ന് ഉറപ്പാണ്.ഒരു പിന്നാക്ക – അദിവാസി ക്ഷേമ മന്ത്രിക്ക്താൻ പറഞ്ഞ സത്യം വിഴുങ്ങേണ്ട അവസ്ഥയുണ്ടായത് ഗൗരവത്തോടെ കാണണം.സി പി എമ്മിൻ്റെ ആദിവാസി പ്രേമം വെറും കാപട്യമാണെന്നും ചെന്നിത്തല പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...