ഇന്ന് പ്രീക്വാര്‍ട്ടറില്‍ സ്പെയിനെ നേരിടുമ്ബോള്‍ മൊറോക്കോ വിജയിക്കാന്‍ തന്നെ ആകും പോരാടുക എന്ന് പരിശീലകന് വാലിദ്.
ഞങ്ങള്‍ ഒരു വിജയിയുടെ മനോഭാവത്തോടെ ആകും മത്സരത്തിലേക്ക് വരുക. അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ മൊറോക്കന്‍ പതാക ഉയരത്തില്‍ ഉയര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അദ്ദേഹം തുടര്‍ന്നു
നമ്മുടെ രാജ്യത്തിന് ഒപ്പം എല്ലാ അറബികള്‍ക്കും ആഫ്രിക്കക്കാര്‍ക്കും വേണ്ടിയാകും മൊറോക്കോ പൊരുതുന്നത്. അവരെ സന്തോഷിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് അവരുടെ പ്രാര്‍ത്ഥനയും അവരുടെ പിന്തുണയും വേണം. വാലിദ് പറഞ്ഞു.

