കോട്ടയം: ആളില്ലാത്ത വീട്ടില്‍ വന്‍ മോഷണം. 17 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതിയില്‍ പറയുന്നു.
ആപ്പാഞ്ചിറ വേലംപറമ്ബില്‍ സാജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. സാജുവിന്റെ സര്‍ജറിയുമായി ബന്ധപ്പെട്ട് ഞായറാഴ്ച മുതല്‍ വീട്ടുകാര്‍ ആശുപത്രിയിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് വീട്ടുകാര്‍ തിരിച്ചെത്തിയത്. വെള്ളിയാഴ്ച രാവിലെ അലമാര തുറന്നപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി അറിഞ്ഞത്.
വാതിലിന്റെ പൂട്ടോ അലമാരയോ ഒന്നും കുത്തിപ്പൊളിച്ചിരുന്നില്ല. അതിനാലാണ് വീട്ടുകാര്‍ മോഷണ വിവരം അറിയാതിരുന്നത്. ബെഡ് റൂമിലെ മേശപ്പുറത്തിരുന്ന താക്കോല്‍ എടുത്താണ് അലമാര തുറന്നത് എന്ന് സംശയിക്കുന്നു. വീടിന്റെ അടുക്കള ഭാഗത്തേക്കുള്ള സി.സി ടി.വി കാമറ നശിപ്പിച്ചിട്ടുണ്ട്. സാജുവിന്റെ വീടിന്റെ പിന്‍വശത്ത് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടുണ്ട്. ഇവരെ പൊലീസ് ചോദ്യംചെയ്തു വരികെയാണ്.

