MORE

    ആവശ്യക്കാരില്ല; കോവിഷീല്‍ഡ് ഉല്‍പ്പാദനം അവസാനിപ്പിച്ചു

    Date:

    ന്യൂഡല്‍ഹി: കോവിഡ് ബൂസ്റ്റര്‍ ഡോസിന് ആവശ്യക്കാരില്ലാത്തതിനാല്‍ കോവിഷീല്‍ഡ് വാക്സിന്‍റെ ഉല്‍പാദനം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിര്‍ത്തിവച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും സിഇഒയുമായ അദാര്‍ പൂനാവാല പറഞ്ഞു.

    അക്കാലത്ത് സ്റ്റോക്കിലുണ്ടായിരുന്ന 10 കോടി ഡോസ് മരുന്ന് കാലാവധി കഴിഞ്ഞതിനാല്‍ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

    വികസ്വര രാജ്യങ്ങളിലെ വാക്സിന്‍ നിര്‍മ്മാതാക്കളുടെ ശൃംഖലയുടെ വാര്‍ഷിക പൊതുയോഗത്തിന്‍റെ ഭാഗമായി നടന്ന മൂന്ന് ദിവസത്തെ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളില്‍ നിന്ന് കോവിഡ് വാക്സിനുകള്‍ വാങ്ങുന്നത് നിര്‍ത്തിയതായി ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

    വാക്സിനേഷനായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ 4,237 കോടി രൂപയും ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിനു തിരികെ നല്‍കി. ബൂസ്റ്റര്‍ ഡോസ് കുത്തിവയ്പ്പ് തുടരുകയാണ്. നിലവില്‍ 1.8 കോടി ഡോസ് വാക്സിനാണ് സംസ്ഥാനങ്ങളുടെ പക്കലുള്ളത്. ആറ് മാസത്തേക്ക് വാക്സിനേഷന്‍ ഡ്രൈവ് തുടരാന്‍ ഈ സ്റ്റോക്ക് മതിയാകുമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...