ബിഎസ്എന്‍എല്‍, ബിഎസ്എന്‍എല്‍ എന്നിങ്ങനെ ആവര്‍ത്തിച്ച് പറയേണ്ടി വരുന്നത് അതീ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളില്‍ ഒന്നാണെന്നത് കൊണ്ട് തന്നെയാണ്.
തലപ്പത്ത് ഇരിക്കുന്നവരുടെ കെടുകാര്യസ്ഥതയും ധൂര്‍ത്തും തുടങ്ങി കമ്ബനിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണങ്ങള്‍ പലതാണ്. പൊതുമേഖല സ്ഥാപനത്തില്‍ പണിയെടുക്കുന്നവര്‍ കൂടുതല്‍ സമയവും ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുന്നതും ഇന്ത്യന്‍ ടെലിക്കോം രംഗത്തിന്റെ നട്ടെല്ല് ആവേണ്ടിയിരുന്ന സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായ പ്രവണതയാണ്. എന്നാല്‍ BSNL മാറുകയാണ്. വ്യക്തമായ രാഷ്ട്രീയ ഇച്ഛാശക്തി തന്നെയാണ് ബിഎസ്എന്‍എല്ലിന്റെ രണ്ടാം വരവിന് വഴി വയ്ക്കുന്നതെന്നതില് തര്‍ക്കമില്ല.
രാഷ്ട്രീയ ഇച്ഛാശക്തി
ജീവനക്കാര്‍ മുതല്‍ തലപ്പത്ത് ഇരിക്കുന്നവര്‍ വരെയുള്ളവരുടെ അലസതയ്ക്ക് അറുതി വരുത്താന്‍ പണിയെടുക്കാത്തവര്‍ക്ക് പുറത്ത് പോകാമെന്ന വ്യക്തമായ സന്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. “സര്‍ക്കാരി” മനോഭാവം കളഞ്ഞേക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ട കേന്ദ്ര ടെലിക്കോം മന്ത്രി അശ്വനി വൈഷ്ണവ് യോഗത്തില്‍ ഇരുന്ന് ഉറങ്ങിപ്പോയ ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കിയതും ഓര്മ വേണം.

