MORE

    ഇന്ത്യന്‍ ഭൂപ്രദേശത്ത് പാക് ഡ്രോണ്‍; വെടിവെച്ചിട്ട് അതിര്‍ത്തി രക്ഷാസേന

    Date:

    ഗുര്‍ദാസ്പുര്‍: രാജ്യാന്തര അതിര്‍ത്തിയിലെ ഇന്ത്യന്‍ ഭൂപ്രദേശത്ത് കടന്നുകയറിയ പാകിസ്താന്‍ ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേന വെടിവെച്ചിട്ടു.

    പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ സെക്ടറിലാണ് ഡ്രോണിന്‍റെ സാന്നിധ്യം സേന കണ്ടെത്തിയത്.

    ഇന്ന് പുലര്‍ച്ചെ 4.30ന് അതിര്‍ത്തിയില്‍ പെട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനാംഗങ്ങളാണ് ഡ്രോണ്‍ കണ്ടത്. ഉടന്‍തന്നെ ഡ്രോണ്‍ വെടിവെച്ചിട്ടു. ചിറകിന് തകരാര്‍ സംഭവിച്ചതോടെയാണ് ഡ്രോണ്‍ നിലംപതിച്ചത്. പ്രദേശത്ത് സേന വ്യാപക തിരച്ചില്‍ നടത്തുകയാണ്.

    കഴിഞ്ഞ ഒമ്ബത് മാസത്തിനിടെ പാക് പ്രദേശത്ത് നിന്ന് 191 ഡ്രോണുകള്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടന്നുകയറിയിരുന്നു. ഇതില്‍ 171 എണ്ണം ഇന്ത്യ-പാക് അതിര്‍ത്തിയിലെ പഞ്ചാബ് സെക്ടറിലും 20 എണ്ണം ജമ്മു സെക്ടറിലുമാണ് പ്രവേശിച്ചത്.

    ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയാകുന്ന നടപടിയാണ് പാകിസ്താന്‍റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടാകുന്നതെന്ന് സൈന്യം ചൂണ്ടിക്കാട്ടുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...