എല്ലാ വര്‍ഷവും ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ക്ഷണിക്കപ്പെട്ട നേതാക്കള്‍ക്കൊപ്പം ഒരു മുഖ്യാതിഥിയും ഉണ്ടാവും.
റിപ്പബ്ലിക് ദിനാഘോഷത്തിനായി ഇന്ത്യ നിരവധി വിദേശ നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെങ്കിലും, അക്കൂട്ടത്തില്‍ വളരെ ഉയരത്തില്‍ നില്‍ക്കുന്ന ഒരാളുണ്ട്, ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകര്‍നോ.
1950 ജനുവരി 26 -ന് ഇന്ത്യ ആദ്യത്തെ റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോള്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇന്തോനേഷ്യയുടെ പ്രസിഡന്റ് സുകര്‍നോയെ ക്ഷണിക്കുകയുണ്ടായി. 1950 ജനുവരി 25 -ന് ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റായിരുന്ന സുകര്‍നോ ഡെല്‍ഹിയില്‍ വന്നിറങ്ങി. വിമാനത്താവളത്തില്‍ വച്ച് അദ്ദേഹത്തെ അടുത്ത സുഹൃത്തുകളായ നെഹ്റുവും സി. രാജഗോപാലാചാരിയും സ്വീകരിച്ചു. എന്നാല്‍, റിപ്പബ്ലിക്ക് ദിനത്തില്‍ തന്നെ ഇന്ത്യ ഈ കൊളോണിയല്‍ വിരുദ്ധ ശക്തിയെ ക്ഷണിക്കാന്‍ ഒരു കാരണമുണ്ട്. അതിന് ഒരുമാസം മുമ്ബാണ് ഇന്തോനേഷ്യയ്ക്ക് സമ്ബൂര്‍ണ്ണ പരമാധികാരം കൈമാറാന്‍ ഡച്ച് കോളനിക്കാരെ സുകര്‍നോ പ്രേരിപ്പിച്ചത്.
ഇന്ത്യയ്ക്കും ഇന്തോനേഷ്യയ്ക്കും ഇടയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്കാരിക ബന്ധമുണ്ടായിരുന്നു. അതോടൊപ്പം സുകര്‍നോയും നെഹ്‌റുവും സാമ്രാജ്യത്വ വിരുദ്ധതയുടെയും മതേതരത്വത്തിന്റെയും സമാന ആശയങ്ങള്‍ പങ്കിട്ടു. എല്ലാത്തിനുമുപരി, ഇരുവരും സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരായിരുന്നു. മാത്രമല്ല, 1947 -ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്ബുതന്നെ, ഡച്ചുകാര്‍ക്കെതിരായ ഇന്തോനേഷ്യയുടെ പോരാട്ടങ്ങളില്‍ ആഗോള ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ നെഹ്‌റു ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് മുമ്ബ് ഇന്തോനേഷ്യ ഒരു ഡച്ച് കോളനിയായിരുന്നു. എന്നിരുന്നാലും, യുദ്ധസമയത്ത് ജാപ്പനീസ്, ഇന്തോനേഷ്യയെ അനായാസം പിടിച്ചെടുത്തു. ഡച്ചുകാര്‍ക്ക് അവിടെ പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ല. ജാപ്പനീസ് അധിനിവേശത്തില്‍, ഡച്ച് സ്ഥാപിച്ച രാഷ്ട്രീയ, സാമ്ബത്തിക, ഭരണപരമായ അടിസ്ഥാന സൗകര്യങ്ങളില്‍ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെങ്കിലും, ഇന്തോനേഷ്യന്‍ ദേശീയ വികാരം പ്രചരിപ്പിക്കുന്നതിനെ ജപ്പാന്‍ രസകരമായി പ്രോത്സാഹിപ്പിച്ചു. എന്നാല്‍, യുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങി. പ്രധാനമന്ത്രി കുനിയാക്കി കൊയ്‌സോ ഇന്തോനേഷ്യയ്ക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തു. ജാപ്പനീസ് കീഴടങ്ങി രണ്ട് ദിവസത്തിന് ശേഷം, 1945 ഓഗസ്റ്റ് 17 -ന് ഇന്തോനേഷ്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. അടുത്ത ദിവസം ഓഗസ്റ്റ് 18 -ന് സുകര്‍നോ പ്രസിഡന്റായും ഹട്ട വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ജാപ്പനീസ് വഴിമാറിയതോടെ ഡച്ചുകാര്‍ അവരുടെ സാമ്ബത്തിക താല്‍പ്പര്യങ്ങള്‍ വീണ്ടെടുക്കാന്‍ ആഗ്രഹിച്ചു.
ഡച്ചുകാര്‍ രഹസ്യമായി തങ്ങളുടെ സൈന്യത്തെ ഇന്തോനേഷ്യയിലേക്ക് അയയ്ക്കാന്‍ തുടങ്ങി. അതേസമയം, പുതിയ റിപ്പബ്ലിക്കിനെ അടിച്ചമര്‍ത്താന്‍ വരുന്ന ഡച്ച് സേനയെ സഹായിക്കാന്‍ ബ്രിട്ടീഷ്-ഇന്ത്യന്‍ സൈനികരെ ബ്രിട്ടീഷുകാര്‍ ഇന്തോനേഷ്യയിലേക്ക് അയച്ചു. ഇന്തോനേഷ്യ ഡച്ച് സാമ്രാജ്യത്തിന് നേരെ പടപൊരുതി. ഇന്തോനേഷ്യയില്‍ നിന്ന് ബ്രിട്ടീഷ് സൈന്യത്തെ പിന്‍വലിക്കാനുള്ള നെഹ്‌റുവിന്റെ അശ്രാന്തമായ ശ്രമം ബ്രിട്ടീഷുകാരെ അസ്വസ്ഥരാക്കി. 1946 ഓഗസ്റ്റ് 17 -ന് നടന്ന ഒന്നാം വാര്‍ഷികത്തില്‍ ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തെ നെഹ്‌റു അഭിനന്ദിച്ചു. ഇതിന് മറുപടിയായി, ജക്കാര്‍ത്തയില്‍ നടന്ന വാര്‍ഷികാഘോഷങ്ങളില്‍ ഇന്തോനേഷ്യയുടെ പതാകക്കൊപ്പം ഇന്ത്യയുടെ പതാകയും സുകര്‍നോ ഉയര്‍ത്തി. 1946 ഓഗസ്റ്റ് 19 -ന് സുകര്‍നോ നെഹ്റുവിന് കത്തെഴുതി, ‘നിങ്ങളുടെ രാജ്യവും നിങ്ങളുടെ ജനങ്ങളും രക്തവും സംസ്കാരവും വഴി ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ചരിത്രത്തിന്റെ ആരംഭം മുതലുള്ളതാണ്. ‘ഇന്ത്യ’ എന്ന വാക്ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. കാരണം ഇത് നമ്മുടെ ഭൂമിക്കും വംശത്തിനും വേണ്ടി തെരഞ്ഞെടുക്കപ്പെട്ട പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങളാണ്, ഇത് ഇന്തോനേഷ്യയിലെ ‘ഇന്തോ’ ആണ്’.
‘ഇന്തോനേഷ്യക്കാര്‍ക്ക് വേണ്ടി നിങ്ങള്‍ അല്ലെങ്കില്‍ ഇന്ത്യ ചെയ്ത കാര്യങ്ങള്‍ ഒരിക്കലും ഞങ്ങള്‍ മറക്കില്ല. അതിനാല്‍, നിങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച സഹായവും സൗഹാര്‍ദ്ദവും ഞങ്ങള്‍ എല്ലായ്പ്പോഴും വിലമതിക്കും, കൂടാതെ നിലവിലുള്ള എല്ലാ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്ബോള്‍, നിങ്ങളുമായുള്ള സൗഹൃദവും ഫലപ്രദമായ സഹകരണവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’- അദ്ദേഹം എഴുതി.
പിന്നീട് ഡച്ചുകാര്‍ പുതിയ റിപ്പബ്ലിക്കിനെതിരെ വന്‍ സൈനിക ആക്രമണം നടത്തിയപ്പോള്‍, നെഹ്‌റു ഇന്തോനേഷ്യയുടെ കേസ് ഐക്യരാഷ്ട്രസഭയിലേക്ക് കൊണ്ടുപോയി. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷവും ഇന്തോനേഷ്യയെ പ്രതിനിധീകരിച്ച് നെഹ്‌റു അവര്‍ക്കായി പോരാടി. പുതിയ റിപ്പബ്ലിക്കിന്റെ ചെറുത്തുനില്‍പ്പിന്റെയും അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന്റെയും പിന്തുണയോടെ ഡച്ചുകാര്‍ ഒടുവില്‍ ഇന്തോനേഷ്യയ്ക്ക് സ്വാതന്ത്ര്യം അനുവദിച്ചു. 1949 ഡിസംബര്‍ 27 -ന് രാജ്യത്തിന് പരമാധികാരം ഔദ്യോഗികമായി കൈമാറുകയും ചെയ്തു. അതിനായി അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യ വളരെ വലിയ പങ്കാണ് വഹിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും, കൊളോണിയല്‍ ശക്തിക്കെതിരെയുള്ള പോരാട്ടത്തിന്റെയും ഓര്‍മ്മപുതുക്കലായിരുന്നു റിപ്പബ്ലിക് ദിനത്തിലെ ആ ക്ഷണം. നെഹ്‌റുവിനും, ഇന്ത്യയ്ക്കും തീര്‍ത്തും വിശിഷ്ടമായ ഒരു അതിഥി തന്നെയായിരുന്നു ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകര്‍നോ.

