MORE

    ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ ആദ്യ ട്വന്‍റി 20 ഇന്ന്

    Date:

    വെല്ലിങ്ടണ്‍: തുല്യദുഃഖിതരാണ് ഇന്ത്യയുടെയും ന്യൂസിലന്‍ഡിന്റെയും ക്രിക്കറ്റ് ടീമുകള്‍. ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ഉജ്ജ്വല വിജയങ്ങളുമായി സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തവര്‍.

    പക്ഷേ തോല്‍വിയായിരുന്നു ഫലം. ലോകകപ്പില്‍ ലൂസേഴ്സ് ഫൈനലിലില്ലെങ്കിലും കൂട്ടത്തില്‍ ആരാണ് കേമന്മാരെന്ന് അറിയാനുള്ള അവസരം. ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിന് വെള്ളിയാഴ്ച വെല്ലിങ്ടണിലെ ട്വന്റി20 മത്സരത്തോടെ തുടക്കമാവും.

    ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലെ ടീം മൂന്ന് ട്വന്റി20 മത്സരങ്ങളും ശിഖര്‍ ധവാന്‍ നയിക്കുന്ന സംഘം അത്രയും ഏകദിന മത്സരങ്ങളും കിവികളുടെ നാട്ടില്‍ കളിക്കും. മുതിര്‍ന്ന താരങ്ങളും പരിശീലകനുമെല്ലാം വിശ്രമത്തിലാണ്. വി.വി.എസ്. ലക്ഷ്മണ്‍ പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ നായകന്‍ രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി തുടങ്ങിയവരില്ല. 2023ലെ ഏകദിന ലോകകപ്പ് ആതിഥേയരാണ് ഇന്ത്യ. പതിറ്റാണ്ടിലധികമായി ട്വന്‍റി20യിലോ ഏകദിനത്തിലോ കിരീടം നേടിയിട്ട്. ലോകകപ്പ് കൂടി മുന്നില്‍കണ്ട് യുവനിരയെ വാര്‍ത്തെടുക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. രോഹിത് ക്യാപ്റ്റന്‍സി ഒഴിയണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

    ഹാര്‍ദിക്കിന് കീഴില്‍ ടീം ശോഭിച്ചാല്‍ ആ വഴിക്കും ചര്‍ച്ചകള്‍ നീങ്ങിക്കൂടെന്നില്ല. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ന്യൂസിലന്‍ഡിനെതിരായ ട്വന്റി20, ഏകദിന സംഘങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. നവംബര്‍ 20, 22 ദിവസങ്ങളില്‍ മറ്റു ട്വന്റി20 മത്സരങ്ങളും 25നും 27നും 30നും ഏകദിനങ്ങളും നടക്കും.

    ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഇശാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്

    ന്യൂസിലന്‍ഡ്: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ഡെവണ്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസണ്‍, ഡാരില്‍ മിച്ചല്‍, ആദം മില്‍നെ, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ്‌ സോധി, ബ്ലെയര്‍ ടിക്ക്നര്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...