MORE

    ഇന്ത്യയുമായുള്ള ബന്ധം കരുത്തുറ്റതാക്കാനാണ് ആഗ്രഹം; ഏഷ്യന്‍ ശക്തികള്‍ ഒരുമിച്ചാല്‍ ഗുണം ലോകത്തിന്; ചൈന എല്ലാവിധ സഹകരണത്തിനും തയ്യാര്‍

    Date:

    ബീജിംഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കരുത്തുറ്റതാക്കിയാല്‍ ഗുണം ലോകരാജ്യങ്ങള്‍ക്കായിരിക്കുമെന്ന് ചൈനീസ് അംബാസിഡര്‍ സണ്‍ വിഡോംഗ്.

    ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര വിശ്വാസവും,ധാരണയും വെച്ചുപുലര്‍ത്തുക, വിന്‍ വിന്‍ സഹകരണം, അതിര്‍ത്തികളിലെ പ്രതിസന്ധികള്‍ പരിഹരിക്കുക, ഏകോപനവും സഹകരണവും ശക്തിപ്പെടുത്തുക തുടങ്ങിയ മാര്‍ഗ്ഗങ്ങളെ കുറിച്ച്‌ അദ്ദേഹം പറഞ്ഞു.

    റിപ്പബ്ലിക് ചൈനയുടെ 73-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച വിര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിഡോംഗ്. ഇരു രാജ്യങ്ങളിലെ വികസനങ്ങളും, പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനവും മൂലം മാത്രമേ ഏഷ്യന്‍ നൂറ്റാണ്ട് എന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ കഴിയു. മറ്റു ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയും ചൈനയും തമ്മിലുള്ള ഐക്യവും, സഹകരണവും ശക്തിപ്പെടുത്തേണ്ട ആവശ്യം ഏറെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

    കിഴക്കന്‍ ലഡാക്കിലെ പ്രശ്നം രമ്യമായി പരിഹരിച്ചാല്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകും. കൂടാതെ വികസന കാര്യങ്ങളില്‍ വലിയ സംഭാവനകള്‍ നടത്താന്‍ ഇരു രാജ്യങ്ങള്‍ക്ക് സാധിക്കും. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എം ജയശങ്കര്‍ കഴിഞ്ഞ മാസം പറഞ്ഞതിന് പിന്നാലെയാണ് വിഡോംഗിന്റെ പ്രതികരണം.

    ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ചെങ്കില്‍ മാത്രമേ ഏഷ്യന്‍ നൂറ്റാണ്ടെന്ന ആശയം സാധ്യമാകു എന്നും ജയശങ്കര്‍ സൂചിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം എസ് സി ഒ, ജി20 തുടങ്ങിയവയുടെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുക്കും. തുടര്‍ന്ന് മറ്റു രാജ്യങ്ങളോടൊപ്പം ഇന്ത്യയെ ചൈനയും പിന്തുണയ്‌ക്കുമെന്നും വിഡോംഗ് കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...