MORE

    ഇന്ത്യയെക്കുറിച്ചുള്ള വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കാഴ്ചപ്പാട് തെറ്റ്; സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ ഭാരതം എന്തെന്ന് തെളിയിച്ച്‌ റിഷി സുനക്, വൈറലായി ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്

    Date:

    ഓരോ ഭാരതീയനും അഭിമാനമാകുന്ന നിമിഷമായിരുന്നു ഇനങ്ങളെ ഉണ്ടായത്. യുകെയുടെ അടുത്ത പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ഋഷി സുനക് സ്ഥാനമേറ്റു.

    യു കെ പ്രധാനമന്ത്രിയായി ഋഷി സുനക്ക് സ്ഥാനമേറ്റതിന് പിന്നാലെ ബില്യണയര്‍ ബിസിനസുകാരനായ ആനന്ദ് മഹീന്ദ്ര ട്വീറ്റിലൂടെ പ്രതികരിച്ചു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഒരിക്കല്‍ ഇന്ത്യയെ കുറിച്ച്‌ പറഞ്ഞ വാക്കുകള്‍ക്ക് മറുപടിയെന്നോണമായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

    1947-ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നെറുകയില്‍ നില്‍ക്കുമ്ബോള്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞു, ‘ഇന്ത്യന്‍ നേതാക്കള്‍ നിലവാരമില്ലാത്തവരും ഒന്നിനും കൊള്ളാത്ത വയ്ക്കോല്‍ പ്രതിമകളുമാണ്,’ മഹീന്ദ്ര ട്വീറ്റ് ചെയ്തു. ‘ഇന്ന്.സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍.ഇന്ത്യന്‍ വംശജനായ ഒരാള്‍ യുകെയുടെ പ്രധാനമന്ത്രിയായി സ്ഥാനം ചെയ്യപ്പെടുന്നത് കാണാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    മഹീന്ദ്രയുടെ ട്വിറ്റര്‍ പോസ്റ്റിന് ഏറെ പ്രശംസ ലഭിച്ചു. കൂടാതെ മഹീന്ദ്രയുടെ ട്വീറ്റ് വൈറലായിരുന്നു. നിരവധി കമെന്റുകളാണ് ട്വീറ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ഋഷി സുനക് ഒരു ബ്രിട്ടീഷ് പൗരനാണെന്നും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഒരിക്കലും സ്വന്തമാക്കിയിട്ടില്ലെന്നും ഒരാള്‍ പറഞ്ഞു. മാത്രമല്ല, അദ്ദേഹം ഒരു ചര്‍ച്ചില്‍ ആരാധകനാണെന്നും കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...