MORE

    ഇന്ത്യ ആഗോള സമ്ബദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ നെടുംതൂണായി മാറുമെന്ന് പിയൂഷ് ഗോയല്‍

    Date:

    ന്യൂഡല്‍ഹി: ഇന്ത്യ ആഗോള സമ്ബദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ നെടുംതൂണായി മാറുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

    ഇന്ത്യയ്ക്ക് സുസ്ഥിരമായ വളര്‍ച്ചയാണ് ഉണ്ടാവുന്നത്. വന്‍ സമ്ബദ്‍വ്യവസ്ഥകളില്‍ അതിവേഗത്തില്‍ വളരുന്നത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

    ബംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗോയല്‍. 2047ഓടെ 30 ട്രില്യണ്‍ ഡോളര്‍ സമ്ബദ് വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്നും ഗോയല്‍ പറഞ്ഞു. നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്ബദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്ബദ് വ്യവസ്ഥയായി മാറും.

    “2047ഓടെ 30 ട്രില്യണ്‍ ഡോളര്‍ സമ്ബദ്‍വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുകയാണ് നമ്മുടെ ലക്ഷ്യം. കൃഷി, നിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം തുടങ്ങിയ മേഖലകള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. കോവിഡ് പ്രതിസന്ധിയെ ഫലപ്രദമായി പ്രതിരോധിച്ച സമ്ബദ്‍വ്യവസ്ഥയാണ് ഇന്ത്യ.” അദ്ദേഹം പറഞ്ഞു. നിര്‍മ്മാണ മേഖലയുടെ ഒരു ഹബ്ബാക്കി ഇന്ത്യയെ മാറ്റാന്‍ വ്യവസായികള്‍ ഇവിടെ നിക്ഷേപം നടത്തണമെന്നും പിയൂഷ് ഗോയല്‍ അഭ്യര്‍ഥിച്ചു. 5ജിയുടെ വരവ് സമ്ബദ്‍വ്യവസ്ഥക്ക് 450 ബില്യണ്‍ ഡോളര്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...