ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം.
പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്ബിലാണ് എം.പിമാര്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി അടക്കമുള്ളവര്‍ പങ്കെടുത്തു.
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും സഭയില്‍ വരണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് എം.പിമാരായ മനീഷ് തിവാരിയും മണികാം താഗോറും ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് അംഗങ്ങള്‍ നോട്ടീസ് നല്കി.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുഴുവന്‍ എം.പിമാരും പങ്കെടുത്തു.

