ഇന്ന് ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും വലിയ ഡാര്‍ബിയായ കൊല്‍ക്കത്ത ഡാര്‍ബിയുടെ ദിവസമാണ്. ഇന്ന് സാള്‍ട് ലേക്ക് സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസ ക്ലബുകളായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മില്‍ ഏറ്റുമുട്ടും.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ വലിയ വിജയത്തിനു ശേഷം ഒരാഴ്ച വിശ്രമം കിട്ടിയാണ് ബഗാന്‍ ഡാര്‍ബിക്ക് ആയി വരുന്നത്. എ ടി കെ ബ്ലാസ്റ്റേഴ്സിനെ 5-2 എന്ന സ്കോറിനായിരുന്നു തോല്‍പ്പിച്ചിരുന്നത്. ബ്ലാസ്റ്റേഴ്‌സിനെതിരായ ഫോര്‍മേഷന്‍ എ ടി കെ തുടരും എന്നാണ് പ്രതീക്ഷ. ലിസ്റ്റണ്‍ കൊളാസോ ഇന്നും സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ തുടരും.

