MORE

    ഇന്റര്‍വ്യു തല്‍ക്കാലം നിര്‍ത്തി, ജീവിതാനുഭവങ്ങള്‍ സിനിമയാക്കുമെന്നും ധ്യാന്‍ ശ്രീനിവാസന്‍

    Date:

    ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതിയ ഏറ്റവും പുതിയ ചിത്രം ‘പ്രകാശന്‍ പറക്കട്ടെ’ റിലിസായിരിക്കുകയാണ്. ചിത്രം സ്വീകരിച്ചതില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ നന്ദി അറിയിച്ചത്. അഭിമുഖങ്ങള്‍ കുറയ്ക്കാനും ജീവിതാനുഭവങ്ങള്‍ ഇനി സിനിമയാക്കാനുമാണ് തീരുമാനമെന്നും ധ്യാന്‍ ശ്രീനിവാസന്‍ ലൈവില്‍ പറഞ്ഞു

    ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍

    ഇന്റര്‍വ്യുവൊക്കെ മടുത്തു. ഇനി കുറച്ച് ദിവസം ഫേസ്ബുക്കും ഇന്റര്‍വ്യുവും ഒന്നുമില്ല. നമ്മള്‍ നമ്മുടെ സിനിമ പ്രമോട്ട് ചെയ്യാന്‍ വരുമ്പോള്‍ പഴയ കഥകളൊക്കെ പറയുന്നതാണ്. അപ്പോള്‍ അതൊക്കെ കുറേപേര്‍ക്കൊക്കെ ഇഷ്ടപ്പെട്ടു എന്നറിയുമ്പോള്‍ സന്തോഷം. അതൊക്കെ ജീവിതത്തില്‍ നടന്ന സംഭവങ്ങളായതുകൊണ്ട് ഇങ്ങനെ പറയുകയാണ്.

    കഴിഞ്ഞ ദിവസം അച്ഛന്‍ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് കുറച്ച് ദിവസം നല്ല കുട്ടിയായി വീട്ടില്‍ അടങ്ങിക്കൂടി ഇരിക്കാമെന്ന് വിചാരിച്ചു. നാളെ മുതല്‍ ലോ പ്രൊഫൈല്‍ ജീവിതമായിരിക്കും. കുറച്ച് ദിവസത്തേക്ക് ഇന്റര്‍വ്യു ഒന്നും ഉണ്ടാകില്ല എന്നുകൂടി ഈ ലൈവില്‍ അറിയിക്കുന്നു. ഇനി അടുത്തൊന്നും സിനിമ റിലീസ് ആകാനുമില്ല. ആരെയെങ്കിലും ഇന്റര്‍വ്യുനിടയില്‍ നമ്മള്‍ വിഷമിപ്പിച്ചതോ പറഞ്ഞതോ ഉണ്ടെങ്കില്‍ അതൊക്കെ അതിന്റേതായ സെന്‍സില്‍ എടുക്കണം.

    സിനിമ കണ്ടിട്ടുപോലും എന്നെ ഇത്രയും ആള്‍ക്കാര്‍ വിളിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് മാസങ്ങളായിട്ടുള്ള ഇന്റര്‍വ്യു കണ്ടിട്ട് കുറേ ആള്‍ക്കാര്‍ എന്നെ വിളിച്ചു. പഴയ അനുഭവങ്ങളൊക്കെയാണ് പറയുന്നത്. അപ്പോള്‍ ഞാന്‍ ഒരു കാര്യം തീരുമാനിച്ചിരിക്കുകയാണ്. സിനിമയില്‍ വരുന്നതിന് മുന്നേയുള്ള ഒരു പത്ത് വര്‍ഷം, എന്റെയൊരു 17 വയസ് തൊട്ട് 27 വയസു വരെയുള്ള സമയം ഒരുപാട് സംഭവങ്ങളുണ്ട്. അതൊക്കെ ഇന്റര്‍വ്യുകളില്‍ പറയുന്നതിനേക്കാള്‍ നല്ലത് ഒരു സിനിമയാക്കാം എന്നാണ്. രണ്ട് ചാപ്റ്ററൊക്കെയുള്ള ഒരു സിനിമയാക്കാം എന്നാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ എന്റെ ജീവിത കഥ സിനിമയാക്കാം എന്നാണ് തീരുമാനിച്ചത്. ഇന്‍സ്പിരേഷണല്‍ സ്റ്റോറിയൊന്നുമല്ല. പക്ഷേ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായ ആളാണ് ആ പ്രായത്തില്‍. ഒരുപാട് കഷ്ടപ്പെട്ടു. സിനിമയില്‍ വന്ന് ഞാന്‍ ഒരുപാട് മാറി. അതൊക്കെ വച്ച് ഹൃദയം ഒരുപാട് നന്മയുള്ള സിനിമയാണെങ്കില്‍ അതുപോലുള്ള അല്ലാത്ത ഒരു സിനിമ ആലോചിക്കുന്നുണ്ട്. ഒരു സെലിബ്രിറ്റി കിഡ് സിനിമ എന്തായാലും ആലോചിക്കുന്നുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...