MORE

    ഇന്‍സ്റ്റഗ്രാമിലൂടെ തൊഴില്‍ വാഗ്‌ദാനം, അഭിമുഖത്തിനെത്തുമ്ബോള്‍ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ അറസ്റ്റില്‍

    Date:


    ബെംഗളൂരു: സ്ത്രീകളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി, ഇതുവഴി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ അറസ്റ്റില്‍.

    ആന്ധ്രാപ്രദേശ് സ്വദേശിയായ പ്രസാദിനെയാണ് വെള്ളിയാഴ്‌ച ബെംഗളൂരുവിലെ ഈസ്റ്റ് ഡിവിഷനിലെ സിഇഎന്‍ പോലീസ് പിടികൂടിയത്. ബെംഗളൂരുവിലെ കോറമംഗലയില്‍ താമസിച്ചിരുന്ന ഇയാള്‍ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്‌തു വരികയായിരുന്നു. ഒരു എംഎന്‍സി കമ്ബനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ തനിക്ക് അറിയാവുന്ന കമ്ബനികളില്‍ ജോലി നല്‍കാമെന്ന് യുവതികളെ വിശ്വസിപ്പിപ്പിക്കുകയും, അഭിമുഖത്തിനെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിലെ മഡിവാളയ്ക്കടുത്തുള്ള ഒരു ഹോട്ടലില്‍ ഇന്‍റര്‍വ്യൂവിനെത്തിയ സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്‌തു എന്ന് ഡിസിപി സി കെ ബാബ പറഞ്ഞു.ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി പ്രതി തുടര്‍ച്ചയായി തട്ടിപ്പ് നടത്തുന്നതായി പൊലീസ് കണ്ടെത്തി. ഇത്തരത്തില്‍ പത്തിലധികം യുവതികളെ ഇയാള്‍ വഞ്ചിച്ചതായി ഡിസിപി കൂട്ടിച്ചേര്‍ത്തു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...