ഇലന്തൂര്‍: ആഭിചാരക്രിയകളുടെ ഭാഗമായി നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി.
മൃതദേഹം കുഴിച്ചെടുക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെ ആയതിനാല്‍ ആറന്മുള പൊലീസ് മാര്‍ച്ച് വഴിയില്‍ വച്ച് തന്നെ തടഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് പി.ആനന്ദ് മാര്‍ച്ചിന് നേതൃത്വം നല്കി. കേരളത്തിലെ മനുഷ്യബലി ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് സജിത്ത് പി ആനന്ദ് പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കളായ എസ്.സൂരജ്, ശരത് ശശിധരന്, വിഷ്ണു വിക്രമന് എന്നിവര്‍ പങ്കെടുത്തു.

