സാന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം നഷ്ടപ്പെട്ട് ഒരാഴ്ച പിന്നിടുമ്ബോഴും എലോണ്‍ മസ്കിന്റെ സമ്ബത്ത് ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
7 ബില്യണ്‍ ഡോളര്‍ കൂടി നഷ്ടമായതോടെ ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്കിന്‍്റെ ആസ്തി രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി നില്‍ക്കുകയാണ്.
ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ നഷ്ടമാണ് ഇന്നലെ ടെസ്ല ഓഹരികള്‍ നേരിട്ടത്. ടെസ്ല സിഇഒ എലോണ്‍ മസ്കിന്റെ ആസ്തി 7.7 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. ഡിസംബര്‍ 13-നാണ് ഏറ്റവും വലിയ സമ്ബന്നനെന്ന ലോക പദവിയില്‍ നിന്നും മസ്ക് നിലം പതിച്ചത്.
ആഢംബര വ്യവസായി ബെര്‍ണാഡ് അര്‍നോള്‍ട്ട് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 122.6 ബില്യണ്‍ ഡോളറാണ് ഈ വര്‍ഷം മസ്കിന്റെ മൊത്തം നഷ്ടം. ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ആസ്തി ഇപ്പോള്‍ 147.7 ബില്യണ്‍ ഡോളറാണ്.

