MORE

    ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരം: യുജിസി ഈ 4 സ്കോളര്‍ഷിപുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഒക്ടോബര്‍ 31

    Date:

    ന്യൂഡെല്‍ഹി: () ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കായി യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്‍ (UGC) നാല് സ്കോളര്‍ഷിപ് പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു.വടക്ക് കിഴക്കന്‍ മേഖലയ്ക്കുള്ള ഇഷാന്‍ ഉദയ് സ്പെഷ്യല്‍ സ്‌കോളര്‍ഷിപ്, ഒറ്റ പെണ്‍കുട്ടികള്‍ക്കുള്ള പിജി ഇന്ദിരാഗാന്ധി സ്‌കോളര്‍ഷിപ്, യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡര്‍മാര്‍ക്കുള്ള പിജി സ്‌കോളര്‍ഷിപ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന എസ്‌സി, എസ്ടി വിദ്യാര്‍ഥികള്‍ക്കുള്ള പിജി സ്‌കോളര്‍ഷിപ് എന്നിവയാണിത്. വിദ്യാര്‍ഥികള്‍ക്ക് നാഷനല്‍ സ്കോളര്‍ഷിപ് പോര്‍ടലിന്റെ (NSP) ഔദ്യോഗിക വെബ്‌സൈറ്റ് scholarships(dot)gov(dot)in സന്ദര്‍ശിച്ച്‌ അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 31 ആണ്.

    1. ഒറ്റപെണ്‍കുട്ടികള്‍ക്ക് യുജിസി പിജി ഇന്ദിരാഗാന്ധി സ്കോളര്‍ഷിപ്

    യോഗ്യത: യുജിസി അംഗീകൃത സ്ഥാപനത്തില്‍ ബിരുദാനന്തരബിരുദത്തിന് ഒന്നാം വര്‍ഷത്തില്‍ പ്രവേശനം നേടിയ ഒറ്റപ്പെണ്‍കുട്ടികളായിട്ടുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപാണിത്.

    തുക: പ്രതിവര്‍ഷം 36,200 രൂപ ലഭിക്കും.

    തെരഞ്ഞെടുക്കല്‍ പ്രക്രിയ: ഓരോ വര്‍ഷവും 3000 പുതിയ സ്കോളര്‍ഷിപുകള്‍ നല്‍കും. ഈ സ്കോളര്‍ഷിപ് ലഭിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് കാലയളവില്‍ മറ്റ് സ്കോളര്‍ഷിപുകളും ലഭിക്കും.

    2. യൂനിവേഴ്സിറ്റി റാങ്ക് ഹോള്‍ഡര്‍മാര്‍ക്കുള്ള പിജി സ്കോളര്‍ഷിപ്

    യോഗ്യത: ഒരു സര്‍വകലാശാലയുടെ ബിരുദതലത്തില്‍ ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കുകയും ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പ്രവേശനം നേടുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപിന് അര്‍ഹതയുണ്ട്.

    തുക: പ്രതിമാസം 3100 രൂപ ലഭിക്കും.

    3. എസ്‌സി, എസ്ടി സ്‌കോളര്‍ഷിപ്

    യോഗ്യത: യുജിസി അംഗീകൃത സ്ഥാപനത്തില്‍ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന എസ്‌സി/എസ്ടി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപിന് അര്‍ഹതയുണ്ട്.

    തുക: ME, MTech കോഴ്സുകള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 7800 രൂപയും മറ്റ് കോഴ്സുകള്‍ക്ക് 4500 രൂപയും ലഭിക്കും.

    4. യുജിസി ഇഷാന്‍ ഉദയ് സ്കോളര്‍ഷിപ്

    യോഗ്യത: എല്ലാ സ്രോതസുകളില്‍ നിന്നുമുള്ള കുടുംബ വാര്‍ഷിക വരുമാനം പ്രതിവര്‍ഷം 4.5 ലക്ഷം രൂപയില്‍ കവിയാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ യുജിസി സ്കോളര്‍ഷിപിന് അപേക്ഷിക്കാം.

    തുക: ജനറല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് പ്രതിമാസം 5,400 രൂപയും സാങ്കേതിക, മെഡികല്‍, പ്രൊഫഷണല്‍, പാരാമെഡികല്‍ കോഴ്സുകള്‍ക്ക് 7,800 രൂപയും ലഭിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...