കണ്ണൂര്‍: മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരില്‍ ഉമ്മന്‍ചാണ്ടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷി വിസ്താരത്തിനു ഹാജരാകാത്തതിന് ടി സിദ്ദിഖ് എം.എല്‍.എയ്ക്കെതിരെ വാറണ്ട്.
ഹാജരാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച കണ്ണൂര്‍ അസി. സെഷന്‍സ് കോടതി സിദ്ദീഖിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ചയും സിദ്ദിഖ് ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് വീണ്ടും പുറപ്പെടുവിച്ചത്.
വിചാരണയ്ക്ക് ഹാജരാകാത്ത രണ്ട് സാക്ഷികള്‍ക്കെതിരെയും കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 41-ാം സാക്ഷി എം.ദിജിത്ത്, 42-ാം സാക്ഷി വസീം എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാകാതിരുന്ന പ്രതി സതീശന് കോമത്തിനെ ചൊവ്വാഴ്ച റിമാന്‍ഡ് ചെയ്തു.
17ന് കോടതിയില്‍ ഹാജരാകുമെന്ന് സിദ്ദിഖ് അഭിഭാഷകന് മുഖേന നേരത്തെ അറിയിച്ചിരുന്നു. ഹിയറിംഗിന് നോട്ടീസ് നല്‍കിയിട്ടും അദ്ദേഹം ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

