കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആലുവ പാലസ് ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി ജന്‍മദിനാശംസകള്‍ നേര്‍ന്നു. മകന്‍ ചാണ്ടി ഉമ്മനോട് ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്‍വേഷിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് പോകാനിരിക്കെയാണ് ഉമ്മന്‍ചാണ്ടിയെ കാണാന്‍ മുഖ്യമന്ത്രി എത്തിയത്.
കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ചാണ്ടി ആലുവ പാലസില്‍ വിശ്രമത്തിലാണ്. നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ചാണ്ടിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നിരുന്നു. വൈകിട്ട് 6.30നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയെ കാണാന്‍ എത്തിയത്. കുടുംബത്തോടും സംസാരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പൊന്നാട അണിയിച്ചു. എം.പിമാരായ ജെ.ബി മേത്തര്‍, ആന്‍റോ ആന്‍റണി, അന്‍വര്‍ സാദത്ത് എം.എല്‍.എ എന്നിവര്‍ മുഖ്യമന്ത്രി എത്തുമ്ബോള്‍ ആലുവ കൊട്ടാരത്തില്‍ സന്നിഹിതരായിരുന്നു.
നേരത്തെ ജന്‍മദിനാഘോഷത്തിന്‍റെ ഭാഗമായി പ്രവര്‍ത്തകരും നേതാക്കളും കേക്ക് മുറിച്ചിരുന്നു. നടന്‍ മമ്മൂട്ടി, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, വ്യവസായി യൂസഫലി തുടങ്ങിയവര്‍ ഗസ്റ്റ് ഹൗസിലെത്തി ആശംസകള്‍ നേര്‍ന്നു. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമ്മന്‍ചാണ്ടി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈയാഴ്ച തന്നെ ജര്‍മ്മനിയിലേക്ക് തിരിക്കും. മകന്‍ ചാണ്ടി ഉമ്മന്‍, മകള്‍ മറിയം ഉമ്മന്‍, ബെന്നി ബെഹനാന്‍ എം.പി എന്നിവര്‍ അദ്ദേഹത്തോടൊപ്പം പോയേക്കും.

