മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ശ്രീനിവാസന്റേത്. അഭിമുഖങ്ങളില്‍ എത്തിയാല്‍ ശ്രീനിവാസന് ഒരു ജഗജില്ലിയാണ്.
അതുപോലെ തന്നെയാണ് മകന് ധ്യാന്‍ ശ്രീനിവാസനും. അച്ഛന്റെയും ചേട്ടന് വിനീത് ശ്രീനിവാസന്റെയും പാത പിന്തുടര്ന്നാണ് ധ്യാന്‍ സിനിമയില്‍ എത്തിയത്. അച്ഛനേയും ചേട്ടനേയും പോലെ അഭിനയത്തിനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് ധ്യാനും.
യുവാക്കള്‍ക്കിടയില്‍ ഒരുപാട് ആരാധകരുണ്ട് ധ്യാനിന്. ധ്യാനിന്റെ അഭിമുഖങ്ങള്‍ക്കാണ് കണ്ടാണ് പലരും ആരാധകരായത്. ധ്യാനിന്റെ അഭിമുഖങ്ങള്‍ വലിയ രീതിയില്‍ വൈറലായി മാറാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ സിനിമകള്‍ ചെയ്യുന്നത് തന്നെ അഭിമുഖങ്ങള്‍ കൊടുക്കാനാണെന്നാണ് ധ്യാന്‍ തമാശയായി പറഞ്ഞത്. സ്വന്തം ജീവിതത്തിലെ രസകരമായ സംഭവങ്ങളൊക്കെ പങ്കുവെച്ചാണ് ധ്യാന്‍ വൈറലായി മാറിയത്.

